അമിതാഭ് ബച്ചൻ ആശുപത്രിയിൽ: ആശുപത്രിലെത്തിച്ചത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്!! ആരോഗ്യനില തൃപ്തികരം

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കടുത്ത ശരീര വേദനയെത്തുടർന്ന് ആശുപത്രിലെത്തിച്ചതെങ്കിലും ആരോഗ്യസ്ഥിതിയിൽ‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. അതേസമയം അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയിൽ താരത്തിനൊപ്പമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

amitabh-

എന്നാല്‍ വെള്ളിയാഴ്ച പകൽ‍ മുംബൈയിൽ പുതിയ ചിത്രത്തിന്റെ ടീസർ‍ റിലീസിന് താരമെത്തിയിരുന്നു. ശേഷം വീട്ടിൽ‍ തിരിച്ചെത്തിയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതെന്നാണ് മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. റിഷി കപൂറും അമിതാഭ് ബച്ചനും 27 വർഷത്തിനൊപ്പം തിരിച്ചെത്തുന്ന 102 നോട്ട് ഓട്ട് എന്ന ചിത്രത്തിന്റെ ടീസർ റിലീസാണ് വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്നത്. തോളിന് പരിക്കേറ്റ ബച്ചൻ ആസ്ട്രേലിയയില്‍ വച്ച് നടന്ന അഭിഷേക് ബച്ചന്റെ പിറന്നാൾ‍ ആഘോഷങ്ങളിൽ‍ നിന്ന് വിട്ടുനിന്നിരുന്നു.

English summary
Reports of Amitabh Bachchan's ill-health have been doing rounds for a while now. According to latest reports, the megastar has been admitted to the hospital today on February 9 at Mumbai's Lilavati hospital.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്