കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദനറെഡ്ഡിയ്ക്കും അനുയായികള്‍ക്കും ഒപ്പം വേദി പങ്കിടില്ല.. ബല്ലാരി റാലി അമിത്ഷാ ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; അമിത് ഷായുടെ ബല്ലാരി റിലി ഒഴിവാക്കിയത് ജനാര്‍ദനറെഡ്ഡിയ്ക്കും അനുയായികള്‍ക്കും ഒപ്പം വേദി പങ്കിടില്ലെന്ന തീരുമാനം. അനധികൃത ഖനനക്കേസില്‍ ജയിലില്‍ കഴിയുന്ന ജനാര്‍ദന റെഡ്ഡിയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ അത് പ്രതിച്ഛായയെ ബാധിക്കുമെന്ന് നേതൃത്വം കരുതുന്നു.ബല്ലാരിയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന റാലിയാണ് ഒഴിവാക്കിയത്. ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് നല്‍കിയതില്‍ വ്യാപകപ്രതിഷേധമുണ്ട്.

ബല്ലാരി സിറ്റിയില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് സ്ഥാനാര്‍ഥി. ചിത്രദുര്‍ഗയിലെ മൊളകല്‍മുരുവിലും ബാഗല്‍കോട്ടയിലെ ബദാമിയിലും മത്സരിക്കുന്ന ബി. ശ്രീരാമുലുവിനുവേണ്ടി ജനാര്‍ദനറെഡ്ഡി പരസ്യമായി രംഗത്തുവന്നിരുന്നു. പത്രികസമര്‍പ്പണത്തിനെത്തിയ അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍, ബി.എസ്. യെദ്യൂരപ്പ എന്നിവരോടൊപ്പം ബി.ജെ.പി. റാലിയിലും പങ്കെടുത്തു. ഇത് കോണ്‍ഗ്രസ് ബിജെപിയ്‌ക്കെതിരെയുള്ള പ്രചാരണായുധമായി ഉപയോഗിച്ചിരുന്നു.

amith sha

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനാര്‍ദനറെഡ്ഡി പങ്കെടുക്കുന്നത് ദേശീയമാധ്യമങ്ങളും ചര്‍ച്ചയാക്കിയിരുന്നു. ജനാര്‍ദനറെഡ്ഡിയുടെ സാനിധ്യം ബിജെപിയ്ക്ക് തലവേദയകുമെന്ന് വന്നപ്പോഴാണ് പരസ്യപ്രചരണത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ നേതൃത്വം റെഡ്ഡിയ്ക്ക് നിര്‍ദേശം നല്‍കിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമാണ് മത്സരിക്കുന്നത്. അനധികൃത ഖനനക്കേസില്‍ 50,000 കോടി രൂപയുടെ അഴിമതി ആരോപണമാണ് റെഡ്ഡി നേരിടുന്നത്. അനധികൃത ഖനനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ജനാര്‍ദനറെഡ്ഡിക്ക് ബല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.അതിനാല്‍ മധ്യകര്‍ണാടകത്തിലാണ് പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാറാണെന്ന് പ്രചാരണം നടത്തുന്ന ബജെപിയ്ക്ക് റെഡ്ഡിസഹോദരങ്ങളുടെ സ്ഥാനാര്‍തിത്വം തിരിച്ചടിയാകും.

സംസ്ഥാനത്തിന്റെ താത്പര്യം കണക്കിലെടുത്ത് ജനാര്‍ദന റെഡ്ഡിക്ക് മാപ്പുനല്‍കുന്നുവെന്ന ബി.എസ്. യെദ്യൂരപ്പയുടെ പ്രസ്താവനയും തിരിഞ്ഞ് കുത്തി. ഈ പ്രസ്ഥാവനയ്‌ക്കെതിരെ സിദ്ധരാമയ്യ രംഗത്ത് വന്നു.കന്നഡികരുടെ സമ്പത്ത് കൊള്ളയടിച്ച ജനാര്‍ദനറെഡ്ഡിക്ക് മാപ്പുനല്‍കുകവഴി ആരുടെ താത്പര്യമാണ് യെദ്യൂരപ്പ സംരക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

റെഡ്ഡിക്കെതിരേയുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമോയെന്നും കോണ്‍ഗ്രസ്സ് ചോദിക്കുന്നു.കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ് ഇപ്പോള്‍ ബിജെപി ദേശിയ അദ്ധ്യക്ഷന്റെ ബല്ലാരിറാലിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നില്‍.ജനാര്‍ദനറെഡ്ഡിയുമായി ബി.ജെ.പി.ക്ക് ബന്ധമില്ലെന്നായിരുന്നു സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുമുമ്പ് അമിത് ഷാ പ്രസ്താവിച്ചത്. എന്നിട്ടും റെഡ്ഡിസഹോദരങ്ങള്‍ക്ക് സീറ്റ് ലഭിച്ചതെങ്ങനെയെന്ന ചോദ്യമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്.

English summary
karnataka election; amith sha cancel bellary rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X