Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഴ്‌സിഡസ് മുതല്‍ മാരുതി വരെ, തുടര്‍ച്ചയായി വേഷം മാറുന്നു; അമൃതപാല്‍ സിംഗിനെ പിടിക്കാനാവാതെ പോലീസ്

amritpal singh

ദില്ലി: ഖലിസ്ഥാനി നേതാവ് അമൃതപാല്‍ സിംഗിനെ പിടിക്കാന്‍ സാധിക്കാതെ പോലീസ് വട്ടംകറങ്ങുന്നു. ഇയാള്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ അടക്കം മാറി കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നാല് ദിവസമായി ഇയാളെ പിടിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പോലീസ്.

അമൃതപാല്‍ സിംഗ് കാറില്‍ നിന്നിറങ്ങി ബൈക്കില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 11.27ന് അമൃതപാല്‍ സിംഗ് ടോള്‍ ബൂത്തില്‍ നില്‍ക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള ദൃശ്യമാണിത്. അതേ ദിവസമാണ് പഞ്ചാബ് പോലീസ് ഇയാളെ തിരഞ്ഞ് തുടങ്ങിയത്.

നാസ പറഞ്ഞ ആ ഭീകരനെത്തുന്നു; 65 അടി നീളം, ഭൂമിക്ക് ഇനി സംഭവിക്കുക ഇക്കാര്യങ്ങള്‍ള്‍

മാരുതി ബ്രെസ കാറിന്റെ മുന്‍ സീറ്റിലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നേരത്തെ മെഴ്‌സിഡസിന്റെ കാറിലും ഇയാളെ കണ്ടിരുന്നു. ഈ കാര്‍ ഷാകോട്ടിലെ റോഡില്‍ അമൃതപാല്‍ സിംഗ് ഉപേക്ഷിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബ്രെസ കാറിലേക്ക് മാറുകയായിരുന്നു ഇയാള്‍.

അമൃതപാലിന്റെ വിശ്വസ്തന്റെ കാറാണിത്. ഈ വാഹനത്തില്‍ വെച്ചാണ് ഇയാള്‍ വസ്ത്രങ്ങള്‍ മാറിയതെന്നാണ് കരുതുന്നത്. ഒരു ഷര്‍ട്ടാണ് ധരിച്ചിരുന്നത്. മതപരമായ വസ്ത്രങ്ങള്‍ ഇയാള്‍ മാറ്റിയിരുന്നു. തലപ്പാവും മാറ്റിയിരുന്നു. പിങ്ക് നിറത്തിലുള്ള ടര്‍ബനാണ് ധരിച്ചത്.

amritpal singh

രണ്ട് ബൈക്കുകളിലായി ഇയാളുടെ അനുയായികള്‍ വരുന്നതും, ഒരു പാടത്തിന് സമീപത്തുള്ള റോഡിലൂടെ അമൃതപാല്‍ സിംഗ് പോകുന്നതും കാണാമായിരുന്നു. ഇയാള്‍ ഇവിടെയുള്ള ഗുരുദ്വാരയിലാണ് ഒളിച്ചിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. അവിടെ നിന്ന് വസ്ത്രങ്ങള്‍ മാറിയ ശേഷം രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

വിവിധ ലുക്കിലുള്ള അമൃതപാലിന്റെ ഫോട്ടോകളും പഞ്ചാബ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ വസ്ത്രം മാത്രല്ല, അടിമുടി ലുക്ക് മാറ്റിയെന്നാണ് കരുതുന്നത്. താടി ഷേവ് ചെയ്‌തോ, അതല്ലെങ്കില്‍ വെട്ടിയൊതുക്കിയോ ഇയാള്‍ കാണപ്പെടാമെന്നാണ് പോലീസ് നിഗമനം. ഏഴ് ലുക്കുകളാണ് തിരിച്ചറിയാനായി പോലീസ് പുറത്തുവിട്ടത്.

അതേസമയം അമൃതപാല്‍ സഞ്ചരിച്ചിരുന്ന ബ്രെസ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ സഹായിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃതപാലിന്റെ അമ്മാവന്‍ അടക്കം 120 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം വാരിസ് പഞ്ചാബ് ഡിയുടെ നിരവധി അംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്.

അസമില്‍ അടക്കം ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഇന്ന് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബ് ഹൈക്കോടതി, പോലീസിനെതിരെ രംഗത്തെത്തി. എങ്ങനെയാണ് അമൃതപാല്‍ സിംഗ് രക്ഷപ്പെട്ടതെന്ന് കോടതി ചോദിച്ചു. 80000 പോലീസുകാര്‍ എന്തുചെയ്യുകയാണെന്നും കോടതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+