Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യ അവകാശങ്ങളെ ഓര്‍മ്മിപ്പ് ആന്‍റണി ബ്ലിങ്കന്‍; യോഗത്തില്‍ ദലൈലാമയുടെ പ്രതിനിധിയും

ദില്ലി; ജനാധിപത്യ പ്രക്രിയയിലെ സിവിൽ സമൂഹങ്ങളുടെ പ്രാധാന്യം ഉന്നിപ്പറഞ്ഞ് ഇന്ത്യയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിജയകരമായ ജനാധിപത്യ രാജ്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുന്ന സിവിൽ സൊസൈറ്റികളും ഉൾപ്പെടുന്നുണ്ടെന്ന് നമുക്ക് അറിയാമെന്നും 'സിവില്‍ സൊസൈറ്റി'മീറ്റിങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്റണി ബ്ലിങ്കന്‍റെ ദില്ലി സന്ദർശന അജണ്ടയിലെ ആദ്യ ഇനമായിരുന്നു സിവിൽ സൊസൈറ്റി അംഗങ്ങളുമായുള്ള ഒരു വട്ടമേശ സമ്മേളനം.

"നമ്മുടെ ജനാധിപത്യത്തെ കൂടുതൽ തുറന്നതും, കൂടുതൽ ഉൾക്കൊള്ളുന്നതും, കൂടുതൽ ഊർജ്ജസ്വലവും, കൂടുതൽ നീതിപൂർവകവുമാക്കാൻ നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് ഈർജ്ജസ്വലമായ സിവിൽ സമൂഹം ആവശ്യമാണ്."-ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.

 bilinek

"ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും മനുഷ്യന്റെ അന്തസ്സിൽ, അവസരത്തിന്റെ തുല്യതയിൽ, നിയമവാഴ്ചയിൽ, മതസ്വാതന്ത്ര്യവും വിശ്വാസവും ഉൾപ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ വിശ്വസിക്കുന്നു. എല്ലാ ജനങ്ങള്‍ക്കും അവരുടെ സർക്കാരിൽ ഇടപെടാനും അർഹരാണെന്നും അവർ ആരായാലും ബഹുമാനത്തോടെ പരിഗണിക്കണമെന്നും നമ്മള്‍ വിശ്വസിക്കുന്നു.ഇവ നമ്മുടേതുപോലുള്ള ജനാധിപത്യ രാജ്യങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ്, ഈ വാക്കുകൾക്ക് യഥാർത്ഥ അർത്ഥം നൽകുകയും ആശയങ്ങളോടുള്ള പ്രതിബദ്ധത നിരന്തരം പുതുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്വാതന്ത്രങ്ങള്‍, സ്വതന്ത്ര കോടതികൾ, സ്വതന്ത്രവും നീതിയുക്തവുമായതിരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയേയും ആന്റണി ബ്ലിങ്കന്‍ പ്രശംസിച്ചു. കർഷകരുടെ പ്രതിഷേധം, ലൈ ജിഹാദ് അക്രമം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയും യോഗത്തില്‍ ചര്‍ച്ചാ വിഷയമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    സിവില്‍ സൊസൈറ്റി മീറ്റിങില്‍ ദലൈലാമയുടെ പ്രതിനിധികളും പങ്കെടുത്തു എന്നുള്ളത് ശ്രദ്ധേയമാണ്. ചൈനക്കുള്ള വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമയുടെ പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിച്ചതില്‍ ചൈന രൂക്ഷമായി പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+