വാക്കുപാലിച്ച് കെജ്രിവാള്‍; ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടില്‍ അത്താഴം കഴിക്കാനെത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഓട്ടോക്കാരന്റെ വീട്ടില്‍ അത്താഴത്തിനെത്താമെന്ന വാക്കുപാലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓട്ടോ ഡ്രൈവറായ വിക്രം ദന്താനിയുടെ വീട്ടില്‍ അത്താഴത്തിനായി അദ്ദേഹം എത്തി. ഇതിന്റെ ചിത്രങ്ങള്‍ ആംആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തിലെ ഓട്ടോറിക്ഷക്കാരന്റെ വീട്ടിലെത്തിയതെന്നും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുവെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു. ഒരു സാധാരണക്കാരനെ പോലെയാണ് കെജ്രിവാള്‍ അദ്ദേഹത്തിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതെന്നും എഎപി ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം ഗുജറാത്ത് പോലീസുമായി ഏറ്റുമുട്ടിയാണ് കെജ്രിവാള്‍ ഓട്ടോറിക്ഷക്കാരന്റെ വീട്ടിലേക്ക് എത്തിയത്. അഹമ്മദാബാദിലേക്കുള്ള ഇയാളുടെ വീട്ടിലേക്ക് പോകുന്നതിനിടെ കെജ്രിവാളിനെ പോലീസ് തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു തടഞ്ഞത്.
അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
ഇയാളുടെ വീട്ടില്‍ സന്ദര്‍ശനത്തിനായി പോകരുതെന്നും, സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കെജ്രിവാള്‍ ഇതിനെ തള്ളി. താന്‍ എന്ത് വന്നാലും പോകുമെന്നായിരുന്നു കെജ്രിവാളിന്റെ നിലപാട്. ഇതോടെ യാത്ര തുടരാന്‍ പോലീസ് അനുമതി നല്‍കുകയായിരുന്നു.
ഹോട്ടലില്‍ നിന്ന് ഏഴരയോടെയാണ് കെജ്രിവാള്‍ ഇറങ്ങിയത്. ഓട്ടോയിലായിരുന്നു കെജ്രിവാള്‍ ഡ്രൈവറുടെ വീട്ടിലേക്ക് പോയത്. എട്ട് മണിക്ക് എത്തുമെന്നായിരുന്നു വാക്കുപറഞ്ഞിരുന്നത്. ഇതിനിടയെയായിരുന്നു തടഞ്ഞത്. നേരത്തെ വിക്രം കെജ്രിവാളിനോട് ചോദിച്ച കാര്യങ്ങള്‍ വൈറലായിരുന്നു.
തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി വരുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സന്തോഷത്തോടെ കെജ്രിവാള്‍ ക്ഷണം സ്വീകരിക്കുകയായിരുന്നു. രാത്രി അത്താഴത്തിനായി എത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സമ്മേളനത്തിലായിരുന്നു സംഭവം.
വിക്രം ദന്താനി എന്ന യുവാവ് സ്വയം പരിചയപ്പെടുത്തുകയും താന്‍ കെജ്രിവാളിന്റെ ആരാധകനാണെന്ന് അറിയിക്കുകയുമായിരുന്നു. പഞ്ചാബില്‍ കെജ്രിവാള്‍ ഒരു ഡ്രൈവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച കാര്യം താന്‍ കേട്ടിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഗുജറാത്തിയായ തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തുമോ എന്നായിരുന്നു വിക്രമിന്റെ ചോദ്യം.
തീര്‍ച്ചയായും വരുമെന്നും അറിയിച്ചു. നിങ്ങളുടെ ഓട്ടോയില്‍ തന്നെ വീട്ടിലേക്ക് കൂട്ടിക്കെണ്ടുപോകാമോ എന്നും കെജ്രിവാള്‍ ചോദിച്ചു. തനിക്കൊപ്പം രണ്ട് സഹപ്രവര്‍ത്തകരും ഉണ്ടാവുമെന്നും കെജ്രിവാള്‍ അറിയിച്ചു. ഈ വീഡിയോ നേരത്തെ എഎപി ട്വീറ്റ് ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications