ഉത്തര്‍ പ്രദേശില്‍ ബിജെപിയും മായാവതിയും കൈകോര്‍ക്കുന്നു?

ലഖ്‌നൊ: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാതിരുന്ന ബി എസ് പിയെയും മായാവതിയെയും ഏറെക്കാലമായി എല്ലാവരും മറന്ന മട്ടാണ്. എന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഇപ്പോഴും ഉത്തര്‍ പ്രദേശിലുണ്ട്.

മായാവതിക്ക് മാത്രമല്ല, നരേന്ദ്ര മോദിയുടെ ബി ജെ പിക്കും ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഒരു അഗ്നിപരീക്ഷണമാണ്. പ്രത്യേകിച്ചും ബിഹാര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍. ബിഹാറില്‍ ഉണ്ടായത് പോലെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഉത്തര്‍ പ്രദേശില്‍ ഒരുമിക്കാന്‍ സാധ്യതയില്ല എന്നത് ബി ജെ പിക്ക് ആശ്വാസം പകരും. മായാവതി കൂടി ഒപ്പമുണ്ടെങ്കില്‍ ഭരണം പിടിക്കാനും ബി ജെ പിക്ക് വിഷമം വരില്ല.

എസ് പി കാണിച്ച മണ്ടത്തരം

എസ് പി കാണിച്ച മണ്ടത്തരം

ബിഹാര്‍ മഹാസഖ്യത്തില്‍ നിന്നും ഇറങ്ങിപ്പോന്നത് സമാജ്‌വാദി പാര്‍ട്ടിക്ക് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവിന്റെ ഈഗോ ഭദ്രമാക്കാന്‍ വേണ്ടി എസ് പി വേണ്ടെന്ന് വെച്ചത് ബീഹാറിലെ വിജയസഖ്യത്തിന്റെ ഭാഗമാകാനുള്ള അവസരമാണ്.

പാര്‍ട്ടിക്ക് ക്ഷീണമായി

പാര്‍ട്ടിക്ക് ക്ഷീണമായി

ബിഹാറില്‍ മഹാസഖ്യത്തിന് ഒപ്പം നിന്നിരുന്നെങ്കില്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും സഹായം എസ് പിക്ക് കിട്ടുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്.

മായാവതി എസ് പിക്കൊപ്പം

മായാവതി എസ് പിക്കൊപ്പം

ഭരണവിരുദ്ധ വികാരമുണ്ടാകാന്‍ സാധ്യതയുള്ള എസ് പിക്കൊപ്പം ചേരാനുള്ള മണ്ടത്തരം മായാവതി കാണിക്കില്ല എന്ന് തന്നെയാണ് പൊതുവേ പറയപ്പെടുന്നത്. അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെ മായാവതി നടത്തിയ പ്രസ്താവനകളും പറയുന്നത് എസ് പിക്കൊപ്പം കൂട്ടുകൂടാന്‍ ബി എസ് പി ഇല്ല എന്ന് തന്നെയാണ്

 മുസ്ലിം വോട്ടുകള്‍ ആര്‍ക്ക്

മുസ്ലിം വോട്ടുകള്‍ ആര്‍ക്ക്

മായാവതി ബി ജെ പിക്കൊപ്പം വന്നാല്‍ മുസ്ലിം വോട്ടുകള്‍ അകന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. എസ് പിയില്‍ വിശ്വാസം നഷ്ടപ്പെട്ട മുസ്ലിങ്ങള്‍ ബി എസ് പിക്കൊ കോണ്‍ഗ്രസിനോ ആകും വോട്ട് കുത്തുക. മോദിക്കൊപ്പം നിന്ന്, മുസ്ലിങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ മായാവതിക്ക് കഴിയുമോ. കണ്ടറിയണം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+