കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനെ വിട്ടയക്കുന്നത് സൗമനസ്യം കൊണ്ടല്ല; ജനീവ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ പ്രകാരമെന്ന് വ്യോമസേന

Google Oneindia Malayalam News

ദില്ലി: വിങ് കമാൻഡൻ അഭിനന്ദൻ വർധമനെ പാകിസ്താൻ വിട്ടയക്കാമെന്ന് പറഞ്ഞത് ജനീവ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് ഇന്ത്യൻ വ്യോമസേന. വിട്ടയയ്ക്കാമെന്ന വാഗ്ദാനം സൗമനസ്യം കൊണ്ടാണെന്നായിരുന്നു പാക് വാദം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷത്തിന് അയവുവരുമെങ്കില്‍ വ്യോമസേനാംഗത്തെ വിട്ടുതരാന്‍ തയ്യാറാണന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭീകരവാദത്തിന് പരിഹാരം സമാധാനവും വികസനവും; വാജ്പെയ് നിലകൊണ്ട‌ത് സമാധാനത്തിനെന്ന് സിദ്ദു!!

ഈ അവകാശവാദങ്ങളെയാണ് വ്യോമസേന തള്ളിക്കളഞ്ഞത്. പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദ് വര്‍ത്തമന്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച മ‌ടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വന്യക്തമാക്കി.

Abhinandhan

അമോറാം മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡിഎസ് ഗുജറാള്‍ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.

പാക് വിമാനങ്ങള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബുകളും മിസൈലുകളും വര്‍ഷിച്ചെങ്കിലും അതൊന്നും തന്നെ ലക്ഷ്യം കണ്ടില്ല. ഒരു ബോംബ് സൈനികകോംപൗണ്ടില്‍ വീണു. പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേന വിജയിച്ചു. പാകിസ്ഥാന്‍ എഫ്-16 വിമാനത്തെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവെച്ചിട്ടു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നതെന്നും അഭിനന്ദൻ പാകിസ്താൻ പിടിയിലായതെന്നും വ്യോമസേന വ്യക്തമാക്കി.

English summary
The Indian Army, Air Force and Navy held a joint press briefing Thursday on the security situation between India and Pakistan. In the presser, the IAF said there is enough evidence to show that Pakistan used F-16s to target Indian military installations in this mission. Pakistan had earlier claimed that no F-16 was part of the operation–any such admission would violate US sale conditions of not letting Pakistan use F-16s in an offensive role.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X