കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജനങ്ങള്‍ പട്ടാളക്കാരുടെ യൂണിഫോം ധരിക്കുന്നത് ഇന്ത്യന്‍ ആര്‍മി വിലക്കി

  • By Athul
Google Oneindia Malayalam News

പഞ്ചാബ്: പത്താന്‍കോട്ടില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ പട്ടാളക്കാരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും പൊതുജനങ്ങള്‍ ധരിക്കുന്നത് ഇന്ത്യന്‍ ആര്‍മി വിലക്കേര്‍പ്പെടുത്തി.

സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പൊലീസ് മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ യൂണിഫോം ധരിക്കുന്നതിനും വിലക്ക് ബാധകമാണ്. പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് ആര്‍മി അറിയിച്ചു.

india army

പട്ടാള വേഷത്തിന് ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. ഭീകരാക്രമണം തടയാനും പൊതുജനത്തിന്റെ സുരക്ഷയ്ക്കുമാണ് പുതിയ നിര്‍ദേശമെന്ന് ആര്‍മി വ്യക്തമാക്കി.

വിലക്ക് ലംഘിക്കുന്നവരെ നിരീക്ഷിക്കുവാനായി പൊലീസിനെ ചുമതലപ്പെടുത്തിയതായും ആര്‍മി അറിയിച്ചു. കൂടാതെ യുവാക്കള്‍ സോഷ്യല്‍ മീഡിയ വഴി പട്ടാള യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശം കൈമാറണമെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചിട്ടുണ്ട്.

English summary
With terrorists adopting the modus operandi of wearing army fatigues to mislead people about their identity, the Indian Army on Friday asked people not to wear army-pattern dresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X