ഇന്ത്യന്‍ സൈനികരുടെ തലയറുത്തതിന് പാകിസ്താന് യുഎസ് പിന്തുണ!! ഉപകരണങ്ങളും അമേരിക്കയുടേത്

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തില്‍ പാകിസ്താന് അമേരിക്കന്‍ പിന്തുണ ലഭിച്ചതായി സൂചന. ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ നവംബര്‍ 22നാണ് പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്തി മൂന്ന് സൈനികരെ വധിക്കുകയും ഒരു സൈനികന്റെ തലയറുക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്‍ പ്രഭു സിംഗിനെ കൊലപ്പെടുത്തി തലയറുത്തത്.

മച്ചില്‍ സെക്ടറില്‍ നിയോഗിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികനാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ നിര്‍മ്മിത ഉപകരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഉന്നത ഇന്ത്യന്‍ സൈനികരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മച്ചില്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം വധിച്ച നാല് ഭീകരരില്‍ നിന്നാണ് ഈ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.

ഇന്ത്യയ്‌ക്കെതിരെ അമേരിക്കയും പാകിസ്താനും!!

ഇന്ത്യയ്‌ക്കെതിരെ അമേരിക്കയും പാകിസ്താനും!!

അഫ്ഗാനിസ്താനില്‍ ഭീകരര്‍ക്കെതിരെ പോരാടുന്നതിന് വേണ്ടി അമേരിക്ക പാകിസ്താന് നല്‍കിയ നൈറ്റ് വിഷന്‍ മോണക്കിളാണ് പാകിസ്താന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ നിരീക്ഷിക്കാനും നീക്കങ്ങള്‍ മനസ്സിലാക്കാനും ഈ ഉപകരണം ഉപയോഗിച്ചുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ടെത്തല്‍. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തിയിലെ അമേരിക്കന്‍ പങ്ക്

അതിര്‍ത്തിയിലെ അമേരിക്കന്‍ പങ്ക്

അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും ഉപകരണങ്ങളും നേരത്തെയും ഭീകരവിരുദ്ധ ദൗത്യത്തിനിടെ നേരത്തെയും കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈനികര്‍ കണ്ടെടുത്തിരുന്നു.

 ഭീകരര്‍ക്ക് സൈനിക പിന്തുണ

ഭീകരര്‍ക്ക് സൈനിക പിന്തുണ

മച്ചില്‍ സെക്ടറില്‍ വച്ച് ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരരില്‍ പാക് പ്രതിരോധ സേനയുടെ മെഡിക്കല്‍ ഗ്ലൗസ്, മരുന്നുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. ലാഹോര്‍, മുള്‍ട്ടാന്‍, കറാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് ഈ മരുന്നുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് പുറമേ പാക് നിര്‍മിത റേഡിയോ സെറ്റ്, സ്‌ഫോടന വസ്തുക്കള്‍, വയര്‍ കട്ടറുകള്‍, ബൈനോക്കുലറുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

 പാകിസ്താന്റെ ക്രൂരത

പാകിസ്താന്റെ ക്രൂരത

കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്താന്‍ രണ്ട് സൈനികരെയാണ് വധിച്ച് അംഗഛേദം നടത്തിയത്. ആദ്യത്തെ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും നവംബര്‍ 22ന് വീണ്ടും മച്ചില്‍ സെക്ടറില്‍ വച്ച് ബിഎസ്എഫ് ജവാനെ വധിച്ച് അംഗഛേദം നടത്തിയിരുന്നു.

ഇന്ത്യ തിരിച്ചടിച്ചു

ഇന്ത്യ തിരിച്ചടിച്ചു

നവംബര്‍ 22ലെ ആക്രമണത്തെത്തുടര്‍ന്ന് 16ലധികം പാക് സൈനിക പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. സൈനികരുള്‍പ്പെടെ 12 പാകിസ്താനികളെ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്ന അവകാശവാദവുമായി പാകിസ്താന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത്യ ഇത് സ്ഥിരീകരിച്ചിരുന്നില്ല.

English summary
Army men beheading: Pak Terrorists Left Behind US Government Night Vision Device. Indian army foud the device from killed militants in Kashmir.
Please Wait while comments are loading...