കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കിട്ട് രാജിവച്ചത് തെറ്റായിപ്പോയി: കെജ്രിവാള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: തിടുക്കപ്പെട്ട് ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍. തിടുക്കപ്പെട്ടുള്ള രാജി പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കുമിടിയിലുള്ള അകല്‍ച്ച കൂട്ടിയെന്ന് എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കെജ്രിവാള്‍ പരഞ്ഞു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആലോചിച്ച ശേഷം മാത്രമേ ചെയ്യുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ രാജി വച്ചതില്‍ പശ്ചാതാപമില്ല. അതൊരു എടുത്തു ചാട്ടമായിപ്പോയി എന്ന് ഇപ്പോള്‍ ചിന്തിക്കുന്നു എന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ജനലോക്പാല്‍ ബില്‍ പാസാക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എന്നാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കുറച്ചു നാള്‍കൂടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമായിരുന്നു- കെജ്രിവാള്‍ പറഞ്ഞു.

Arvind Kejriwal

പെട്ടന്നുള്ള രാജി പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കുമിടയിലുള്ള അകല്‍ച്ച കൂട്ടി. ഉത്തരവാദിത്വങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറുന്നവരാണ് ആം ആദ്മി പാര്‍ട്ടിക്കാരെന്ന് ബി ജെ പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണ ഇനി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ കുടുതല്‍ കരുതലോടെയേ ഭാവിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ. ഇതാദ്യമായാണ് പാര്‍ട്ടിക്കും തനിക്കും പറ്റിയ അബദ്ധം കെജ്രിവാള്‍ സമ്മതിക്കുന്നത്.

പാര്‍ട്ടിയുടെ തീരുമാനം രണ്ട് വിഭാഗം ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് കെജ്രിവാള്‍ പറഞ്ഞു. ഒന്ന് പാര്‍ട്ടിയക്ക് ശക്തമായി പിന്തുണ നല്‍കിയ വിഭാഗം. എന്നാല്‍ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വോട്ട് ചെയ്യും. കെജ്രിവാളിനെ മുഖ്യമന്ത്രിയായും മോദിയെ പ്രധാനമന്ത്രിയായും കാണാന്‍ ആഗ്രഹിച്ചവരാണ് രണ്ടാം വിഭാഗക്കാര്‍. മോദിക്കെതിരെ താന്‍ മത്സരിക്കുന്നതില്‍ ദേഷ്യമുള്ള ഇവര്‍ തനിക്കൊരിക്കലും വോട്ട് നല്‍കില്ല- കെജ്രിവാള്‍ പറഞ്ഞു.

എന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ബി ജെ പിയ്ക്ക് 180 സീറ്റില്‍ കുറവ് മാത്രമേ ലഭിക്കൂ. മോദി ഒരിക്കലും പ്രധാനമന്ത്രിയാകില്ല. അമേഠിലും വാരണസിയില്‍ ആം ആദ്മി തന്നെ വിജയ്ക്കുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ തന്നെ മാറ്റുമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ മോദിയുടെ ഭാര്യയെ സംബന്ധിച്ച വെളിപ്പെടുത്തലുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും അത് വ്യക്തിപരമാണെന്നുമാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

English summary
In his first admission that his decision to quit as Delhi chief minister had gone wrong, Aam Aadmi Party chief Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X