കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത്തിന്റെ മരണം, സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണമെന്ന് കെജ്രിവാള്‍

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണവുമായി കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ബന്ധമുണ്ടെന്നുള്ള ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്ന് അയച്ച അഞ്ച് കത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെ സ്മൃതി ഇറാനി നിഷേധിക്കുകയാണുണ്ടായത്.

ജാതി പ്രശ്‌നമല്ല രോഹിത് മരിക്കാന്‍ കാരണമായതെന്നുള്ള അഭിപ്രായമാണ് സ്മൃതി രേഖപ്പെടുത്തിയത്. എന്നാല്‍, സ്മൃതി ഇറാനി എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നു. സ്മൃതി ഇറാനി കള്ളം മറച്ചുവെക്കാന്‍ പല കള്ളങ്ങള്‍ പറയുകയാണെന്നും കെജ്രിവാള്‍ ആരോപിക്കുന്നു.

kejriwal

രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി രാജ്യത്തോട് മാപ്പു പറയണമെന്നും കെജ്രിവാള്‍ പറയുന്നു. സ്മൃതിയുടെ ഓഫീസില്‍ നിന്ന് സര്‍വ്വകലാശാലയ്ക്ക് അയച്ച കത്തില്‍ തീവ്രവാദവും ദേശവിരുദ്ധതയും ജാതിഭ്രാന്തുമാണ് കാണാന്‍ സാധിച്ചതെന്നും കെജ്രിവാള്‍ വ്യക്തമാക്കുന്നു.

ഇത് ലജ്ജാവഹമാണെന്നും കെജ്രിവാള്‍ പറയുകയുണ്ടായി. രോഹിത്തിന്റെ ജാതിയെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സ്മൃതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. രോഹിത്തിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനാണ് സ്മൃതി ഇനി ശ്രമിക്കേണ്ടതെന്നും കെജ്രിവാള്‍ പറയുകയുണ്ടായി.

English summary
delhi Chief Minister Arvind Kejriwal attacked union minister Smriti Irani over her statement on the suicide of research scholar Rohith Vemula and alleged that she spoke 'one lie after another.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X