കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം, അരവിന്ദ് കെജ്‌രിവാള്‍ ഭക്ഷ്യമന്ത്രിയെ പുറത്താക്കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദില്ലി ഭക്ഷ്യമന്ത്രിയെ പുറത്താക്കി. ഭക്ഷ്യമന്ത്രി ആസിം അഹമ്മദ് ഖാനെയാണ് കെജ്‌രിവാള്‍ പുറത്താക്കിയത്. അഴിമതി ആരോപണത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇമ്രാന്‍ ഹുസൈന്‍ പുതിയ ഭക്ഷ്യ മന്ത്രിയാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ആസിം അഹമ്മദ് ഖാന്‍ കൈകൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നടപടിയെടുത്തത്.

asim-ahmed-khan

ഇയാള്‍ക്കെതിരെയുള്ള അഴിമതി ആരോപണ കേസ് സിബിഐക്ക് വിടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നും അത് തന്റെ സ്വന്തം മകനാണെങ്കലും നടപടിയെടുക്കുമെന്നും കെജ്‌രിവാള്‍ പറയുകയുണ്ടായി.

English summary
Delhi chief minister Arvind Kejriwal on Friday sacked food minister Asim Ahmed Khan over allegations of corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X