കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെന്ത് കാര്യം... തുറന്നടിച്ച് ശിവസേനയുടെ കേന്ദ്ര മന്ത്രി

Google Oneindia Malayalam News

മുംബെെ: മോദി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച ശേഷം ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി അരവിന്ദ് സാവന്ത്. ബിജെപി 50:50 ഫോര്‍മുല മറന്നെന്നും അതില്‍ നിന്ന് വ്യതി ചലിച്ചെന്നും സാവന്ത് ആരോപിച്ചു. നമ്മള്‍ രണ്ടുപേര്‍ക്കുമിടയില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ സഖ്യം തുടരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. നമ്മള്‍ അധികാരം തുല്യമായി പങ്കിടാനായി ഒരു ഫോര്‍മുല ഉണ്ടാക്കി. എന്നാല്‍ അതിനെ ബിജെപി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴവര്‍ ശിവസേനയ്‌ക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ കള്ളന്‍മാരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സാവന്ത് പറഞ്ഞു.

1

ബിജെപിയുടെ പ്രത്യയശാസ്ത്രം കശ്മീരിലും ബീഹാറിലും സര്‍ക്കാരുണ്ടാക്കുമ്പോള്‍ എവിടെ പോയി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് ബിജെപി പിന്നോക്കം പോയിരിക്കുകയാണ്. ധാര്‍മികമായി ബിജെപിക്കൊപ്പം തുടരാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് ഞാന്‍ കേന്ദ്ര മന്ത്രി പദം രാജിവെച്ചെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി. നേരത്തെ എന്‍സിപി സഖ്യം വേണമെങ്കില്‍ കേന്ദ്ര മന്ത്രി പദം രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുമായി സഖ്യം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു തീരുമാനം.

അതേസമയം മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ ഉദ്ധവ് താക്കറെ ശരത് പവാറിനെ കണ്ടു. ഹോട്ടല്‍ താജ് ലാന്‍ഡ്‌സ് എന്‍ഡില്‍ വെച്ചാണ് ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ശരത് പവാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ സഖ്യത്തിന്റെ കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്.

ശിവസേന ഇന്ന് വൈകീട്ട് സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. നേരത്തെ രണ്ടര മണിക്ക് കാണുമെന്നായിരുന്നു പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ കോര്‍ ഗ്രൂപ്പ് യോഗം നാല് മണിക്ക് നടക്കുന്നത് കൊണ്ടാണ് ഈ തീരുമാനം മാറ്റിയത്. കോണ്‍ഗ്രസ് ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. എന്നാല്‍ അശോക് ചവാന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിന്റെ ഭാഗമായി പദവികള്‍ നേടണമെന്ന ആവശ്യത്തിലാണ്.

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡികോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡി

English summary
arvind sawant raises allegation against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X