കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും!! ജെഡിഎസ് ആകാന്‍ സ്വാമിമാര്‍; രാഷ്ട്രീയക്കാര്‍ മുട്ടുകുത്തി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് വര്‍ഷങ്ങളായി ഭരിക്കുന്നത് ബിജെപിയാണ്. 15 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്നു. ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുവരും എന്നായിരുന്നു പ്രവചനം. കോണ്‍ഗ്രസ് ബിജെപി വിരുദ്ധരായ എല്ലാ മതേതര കക്ഷികളെയും ഒരുമിപ്പിച്ച് ശക്തമായ മുന്നേറ്റം നടത്താന്‍ ഒരു നീക്കം നടത്തുകയും ചെയ്തു. ആദ്യം ഉടക്കിട്ടത് മായാവതിയുടെ ബിഎസ്പിയാണ്.

അവര്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. കൂടെ ചെറുകക്ഷികളെയും ചേര്‍ത്തു. എന്നാല്‍ മായാവതിയുടെ പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ മൂന്നാം കക്ഷിയാകാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വാമിമാരാണ് മൂന്നാം കക്ഷിയായി വരികയെന്നും ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

നിലപാട് നിര്‍ണായകമാകും

നിലപാട് നിര്‍ണായകമാകും

ഒന്നാം കക്ഷി, രണ്ടാം കക്ഷി സ്ഥാനങ്ങള്‍ കോണ്‍ഗ്രസോ ബിജെപിയോ നേടുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവര്‍ക്ക് ഭരിക്കാന്‍ മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മൂന്നാം കക്ഷിയുടെ നിലപാട് നിര്‍ണായകമാകും. അവിടെയാണ് ആരാണ് മൂന്നാം സ്ഥാനത്തെത്തുക എന്ന ചര്‍ച്ച സജീവമായിരിക്കുന്നത്. മായാവതിയുടെ പാര്‍ട്ടിക്ക് മൂന്നാം കക്ഷിയാകാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മായാവതിയുടെ പാര്‍ട്ടിയേക്കാള്‍

മായാവതിയുടെ പാര്‍ട്ടിയേക്കാള്‍

മായാവതിയുടെ പാര്‍ട്ടിയേക്കാള്‍ കരുത്താര്‍ജിക്കുക സ്വാമിമാരുടെ കൂട്ടായ്മയാകും. സാധാരണ ബിജെപിയെ പിന്തുണച്ചിരുന്നവാണ് മധ്യപ്രദേശിലെ സ്വാമിമാര്‍. എന്നാല്‍ സ്വാമിമാരുടെ പല ആവശ്യങ്ങളും കഴിഞ്ഞ ബിജെപി സര്‍ക്കാരുകള്‍ മുഖവിലക്കെടുത്തില്ലെന്നാണ് അവരുടെ ആരോപണം. ഈ സാഹചര്യത്തില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ് അവര്‍.

സ്വാമിമാരുടെ ശക്തി

സ്വാമിമാരുടെ ശക്തി

പന്തോഖര്‍ സര്‍ക്കാര്‍ എന്ന മഹന്ത് ഗുരുശരണ്‍ മഹാരാജ് ഒട്ടേറെ അനുയായികളുള്ള സ്വാമായാണ്. ഇദ്ദേഹം ആഴ്ചകള്‍ക്ക്് മുമ്പ് രൂപീരകരിച്ച പാര്‍ട്ടിയാണ് സാഞ്ജി വിരാസത്ത്. സ്വാമിമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും നിര്‍ണായക ശക്തിയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. രാഷ്ട്രീയ നേതാക്കള്‍ പോലും ഇവരുടെ അനുഗ്രഹം ലഭിക്കാന്‍ കാത്തുനില്‍ക്കാറുണ്ട്.

50 മണ്ഡലങ്ങളില്‍ മല്‍സരിക്കും

50 മണ്ഡലങ്ങളില്‍ മല്‍സരിക്കും

സ്വാമിമാരുടെ കൂട്ടായ്മ മൂന്നാം കക്ഷിയായി ഉയരുമെന്നാണ് ഇപ്പോഴുള്ള നിഗമനം. ഗ്വാളിയോള്‍-ചമ്പാരന്‍ മേഖലയില്‍ നിര്‍ണായക ശക്തിയാണ് പന്തോഖര്‍ സര്‍ക്കാറിന്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി ഈ മേഖലയിലെ 50 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇദ്ദേഹം ആദ്യമല്ല. 2008 മുതല്‍ 2013 വരെ ഡെപ്യൂട്ടി സര്‍പാഞ്ചായിരുന്നിട്ടുണ്ട്.

സംവരണ വിരുദ്ധര്‍

സംവരണ വിരുദ്ധര്‍

സംവരണ വിരുദ്ധരാണ് സ്വാമിമാര്‍. സംവരണത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടുത്തിടെ സംസാരിച്ചിരുന്നു. അതാണ് സ്വാമിമാരെ ബിജെപിയില്‍ നിന്ന് അകറ്റിയത്. രാഷ്ട്രീയക്കാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കൃത്യമായ പാത കാണിച്ചുകൊടുക്കാന്‍ രാഷ്ട്രീയ രംഗത്ത് സന്യാസിമാരുടെ സാന്നിധ്യം ആവശ്യമാണെന്നും പന്തോഖര്‍ സര്‍ക്കാര്‍ പറയുന്നു.

കര്‍ണാടക ആവര്‍ത്തിക്കും

കര്‍ണാടക ആവര്‍ത്തിക്കും

സ്വാമിമാരുടെ പാര്‍ട്ടി മൂന്നാം കക്ഷിയായി വന്നാല്‍ ആര് ഭരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. കര്‍ണാടകയിലെ സാഹചര്യമാകും അപ്പോള്‍. കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് കോണ്‍ഗ്രസുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

പണ്ഡിറ്റ് ദേവകിനന്ദന്‍ മല്‍സരിക്കും

പണ്ഡിറ്റ് ദേവകിനന്ദന്‍ മല്‍സരിക്കും

സമാനമായ സാഹചര്യം മധ്യപ്രദേശിലും ഉണ്ടായേക്കാമെന്നാണ് നിഗമനം. മറ്റൊരു സന്യാസിയായ പണ്ഡിറ്റ് ദേവകിനന്ദന്‍ താക്കൂര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഒട്ടേറെ അനുയായികളുള്ള സ്വാമിയാണ് ഇദ്ദേഹം. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമാണ് ഇദ്ദേഹത്തിന്.

സ്വാമിമാരുടെ മഹാ സമ്മേളനം

സ്വാമിമാരുടെ മഹാ സമ്മേളനം

ഗ്വാളിയോറില്‍ അടുത്തിടെ സ്വാമിമാരുടെ മഹാ സമ്മേളനം നടന്നു. പ്രധാന സ്വാമിമാരെല്ലാം പങ്കെടുത്തു. ബിജെപിക്കെതിരെയാണ് മിക്ക സ്വാമിമാരും സംസാരിച്ചത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തമായി കൂട്ടായ്മയുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാണ് സ്വാമിമാരുടെ നീക്കം.

സ്വാമിമാര്‍ക്ക് മന്ത്രിപദവി

സ്വാമിമാര്‍ക്ക് മന്ത്രിപദവി

സ്വാമിമാര്‍ക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തുള്ള സ്വാധീനം ചെറുതല്ല. ഇത് മനസിലാക്കിയാണ് ബിജെപി അഞ്ച് സ്വാമിമാര്‍ക്ക് മന്ത്രിപദവി നല്‍കിയത്. കംപ്യൂട്ടര്‍ ബാബ, യോഗേന്ദ്ര മഹന്ത്, നര്‍മദാനന്ദ്, ഹരിഹരാനന്ദ്, അന്തരിച്ച ഭയ്യു മഹാരാജ് എന്നിവര്‍ക്കാണ് മന്ത്രി പദവി നല്‍കിയത്. ഒട്ടേറെ അനുയായികളുള്ള സ്വാമിമാരാണ് ഇവരെല്ലാം.

കംപ്യൂട്ടര്‍ ബാബ രാജിവച്ചു

കംപ്യൂട്ടര്‍ ബാബ രാജിവച്ചു

കംപ്യൂട്ടര്‍ ബാബ അടുത്തിടെ മന്ത്രിപദവി രാജിവച്ചു. ബിജെപിയെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്വാമിമാരുടെ കൂട്ടായ്മയുണ്ടാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് കംപ്യൂട്ടര്‍ ബാബ.

അടി ബിജെപിക്ക്, കോണ്‍ഗ്രസും ചിരിക്കേണ്ട

അടി ബിജെപിക്ക്, കോണ്‍ഗ്രസും ചിരിക്കേണ്ട

ഏതാലായും സ്വാമിമാരുടെ കൂട്ടായ്മ ബിജെപിക്ക് തിരിച്ചടിയാണ്. ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു ഉയര്‍ന്ന ജാതിക്കാരാണ് സ്വാമിമാര്‍ക്ക് പിന്നില്‍ അണിനിരക്കുക. എന്നുവച്ച് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയില്ല. കാരണം അവര്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കില്ല. രണ്ടു പാര്‍ട്ടികളെയും ഒരുപോലെ എതിര്‍ക്കുകയാണ് സ്വാമിമാര്‍. ഇവരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നുണ്ട്.

English summary
As Third Front Fails to Take Shape, Seers Emerge Dominant Force in Poll-bound MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X