കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചടങ്ങിനെത്തിയത് മതേതരത്വത്തിന്റെ ലംഘനമെന്ന് ഒവൈസി

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം മോധാവി അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വം ലംഘിച്ചുവെന്ന് ഒവൈസി കുറ്റപ്പെടുത്തി.

'നരേന്ദ്രമോദി ഇന്നത്തെ ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കരുതായിരുന്നു. ഇന്ത്യയുടെ മതേരത്വം പ്രധാനമന്ത്രി ഇന്ന് ലംഘിച്ചു. ഇത് ഹിന്ദുത്വത്തിന്റെ വിജയവും മതേതരത്വത്തിന്റെ പരാജയവുമാണ്. മോദി ഹിന്ദുത്വത്തിന്റെ അജണ്ടയാണ് നടപ്പാക്കുന്നത്.'ഒവൈസി പറഞ്ഞു. ഇത് വളരെ വൈകാരികമായ ഒരു ദിവസമാണെന്നാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. എന്നാല്‍ ഞാനും ഇന്ന് വികാരാധീനനാണ്. സമത്വത്തില്‍ വിശ്വസിക്കുന്നതിനാലാണ് ഞാന്‍ വികാരാധീനനാകുന്നത്. നമ്മുടെ രാജ്യത്തിന്റെ ചിഹ്നം ഒരു ക്ഷേത്രമോ പള്ളിയോ ആകരുതെന്നും ഒവൈസി പറഞ്ഞു.

owaisi

പ്രധാനമന്ത്രി തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഒവൈസി നേരത്തേയും രംഗത്തെത്തിയിരുന്നു.
ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ലംഘനമായിരിക്കുമെന്നായിരുന്നു ഉവൈസിയുടെ വിമര്‍ശനം. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണെന്നും ഒവൈസി പറഞ്ഞിരുന്നു.

400 വര്‍ഷങ്ങളായി ബാബ്റി അവിടയുള്ളതും ക്രിമിനല്‍ ജനക്കൂട്ടം 1992 ല്‍ അത് പൊളിച്ചതൊന്നും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും ഉവൈസി പ്രതികരിച്ചു. 1992 ലായിരുന്നു അയോധ്യയിലെ ബാബ്റി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്. പുരാതന രാമക്ഷേത്രം ഇരിക്കുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പളളി പൊളിക്കുന്നത്.

എന്നാല്‍ രാമക്ഷേത്രം ത്യാഗത്തിന്റേയും നിശ്ചയ ദാര്‍ഢ്യത്തിന്റേയും പ്രതീകമാണെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്. ഒപ്പം ദേശീയതയുടെ അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഈ ഐതിഹാസിക നിമിഷത്തിന്റെ ഭാഗാമാകാന്‍ അവസരം നല്‍കിയതിന് നന്ദി. കന്യാകുമാരി മുതല്‍ ക്ഷീര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യവരെ, ജഗന്നാഥ് മുതല്‍ കേദര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. സരയൂ തീരത്ത് സുവര്‍ണക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ് ഇപ്പോള്‍ പ്രകാശഭരിതമായി.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായിരിക്കുന്നത്.' എന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാബരി മസ്ജിദ് ഒരു സാധാരണ പള്ളി മാത്രം; പ്രിയങ്കയുടേത് പ്രായോഗിക നിലപാടെന്നും ഹുസൈന്‍ മടവൂര്‍ബാബരി മസ്ജിദ് ഒരു സാധാരണ പള്ളി മാത്രം; പ്രിയങ്കയുടേത് പ്രായോഗിക നിലപാടെന്നും ഹുസൈന്‍ മടവൂര്‍

'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും

English summary
Asaduddin Owaisi slams PM Narendra Modi For attending the groundbreaking ceremony in ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X