കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ ഗെയിമുമായി കോണ്‍ഗ്രസ്...രാഹുലിന്റെ ഇടവും വലവും, പുതിയ റോളില്‍ ഗെലോട്ട്, ലക്ഷ്യം ഒന്നല്ല!!

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ആക്ഷന്‍ ഗെയിമിലേക്ക് മാറുന്നു. പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ജൂനിയര്‍ ടീമിന് പോരായ്മകളുണ്ടെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി അധികാരത്തിനായി എന്തും ചെയ്യുമെന്ന് മണിപ്പൂരില്‍ നിന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ രാഹുല്‍ ടീമിനെ മാറ്റുകയാണ്. സീനിയര്‍ ഗെയിമിലേക്ക് കോണ്‍ഗ്രസ് മടങ്ങിയിരിക്കുകയാണ്. രാഹുലിന് പിന്നില്‍ അണിനിരന്ന് മൂന്ന് സീനിയര്‍ നേതാക്കള്‍ എത്തിയിരിക്കുകയാണ്. ഇവരാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോണ്‍ഗ്രസ് മാറ്റം

കോണ്‍ഗ്രസ് മാറ്റം

ദേശീയതയെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമുണ്ട്. അതില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സൈന്യത്തിനൊപ്പം നില്‍ക്കുകയും, ബിജെപിയെ ആക്രമിക്കുകയെന്ന ശൈലിയാണ് സീനിയര്‍ ടീം മുന്നോട്ട് വെച്ചത്. ഇത് സോണിയാ ഗാന്ധിക്ക് യോജിപ്പുള്ള തീരുമാനമായിരുന്നു. എന്നാല്‍ യുവനേതാക്കള്‍ക്ക് ഈ വിഷയത്തിലും ആശയക്കുഴപ്പം കാരണം പന്ത് സീനിയര്‍ ടീമിന്റെ കോര്‍ട്ടിലേക്ക് പോവുകയായിരുന്നു. രാഹുല്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

മൂന്ന് പേര്‍ എത്തി

മൂന്ന് പേര്‍ എത്തി

കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് മൂന്ന് പേരാണ്. അശോക് ഗെലോട്ട്, അമരീന്ദര്‍ സിംഗ്, മന്‍മോഹന്‍ സിംഗ് എന്നിവരാണ് ഇത്. രണ്ട് പേര്‍ മുഖ്യമന്ത്രിമാരാണ്. ഒരാള്‍ മുന്‍ പ്രധാനമന്ത്രിയും. അമരീന്ദര്‍ കോണ്‍ഗ്രസിലെ തീവ്രദേശീയതയുടെ മുഖമാണ്. ഇത്രയും കാലം അദ്ദേഹത്തിനെതിരെ ദേശീയതയ്‌ക്കെതിരായ ഒരു കാര്യവും ബിജെപി ഉന്നയിച്ചിട്ടില്ല. അശോക് ഗെലോട്ട് ഇമേജ് മാറ്റിയതാണ് രാഹുലിന്റെ ടീമിലെത്താന്‍ കാരണം. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പരസ്യമായി തന്നെ മോദിയെ വിമര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
ചൈനീസ് നിലപാട്

ചൈനീസ് നിലപാട്

ബിജെപി മുമ്പ് ചൈനയുമായി നടത്തി കൂടിക്കാഴ്ച്ചയും മോദി സര്‍ക്കാര്‍ ചൈനയ്‌ക്കൊപ്പം സുഹൃദ് സംഗമങ്ങളില്‍ പങ്കെടുത്തതും പരമാവധി പ്രചരിപ്പിക്കുകയാണ് രാഹുലിന്റെ ആവശ്യം. ഇത് വിജയിച്ചതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ബിജെപി നേതാക്കള്‍ രാഹുലിനെ വിമര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സറണ്ടര്‍ മോദിയും വലിയ ചര്‍ച്ചയായിരുന്നു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ ബിജെപി ശ്രമിക്കുന്നത് ചൈനീസ് വിഷയത്തില്‍ പ്രതിരോധത്തിലായത് കൊണ്ടാണ്. സംസ്ഥാനങ്ങളിലും പ്രമുഖ നേതാക്കളില്‍ നിന്ന് ബിജെപി വലിയ വെല്ലുവിളിയെ നേരിടുന്നുണ്ട്.

കളി മാറ്റി ഗെലോട്ട്

കളി മാറ്റി ഗെലോട്ട്

അശോക് ഗെലോട്ടിന്റെ മാറ്റമാണ് ബിജെപിയെ അമ്പരിപ്പിച്ചിരിക്കുന്നത്. കടുത്ത മോദി വിമര്‍ശകനായി മാറിയത് കൊണ്ടാണ് രാഹുലിന്റെ ടീമിലേക്ക് ഗെലോട്ട് എത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം കൂടിയായതോടെ ഗെലോട്ട് കൂടുതല്‍ കരുത്തനായിരിക്കുകയാണ്. ദേശീയ തലത്തില്‍ അദ്ദേഹമാണ് ബിജെപി വിരുദ്ധ കൂട്ടായ്മ ഏകോപിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ വലിയ സ്വാധീനവും ഗെലോട്ടിനുണ്ട്. രാഹുലിനെ മറികടന്ന് ബിജെപി വിരുദ്ധ പോരാട്ടം ഗെലോട്ട് ഒരുവശത്ത് കടുപ്പിച്ചിരിക്കുകയാണ്.

ബിജെപി ഭയപ്പെടുന്നത്

ബിജെപി ഭയപ്പെടുന്നത്

കോണ്‍ഗ്രസ് ഇത്രയും കാലം ഒറ്റക്കെട്ടായി നിന്നിരുന്നില്ല. എന്നാല്‍ ആദ്യമായി ചൈനീസ് വിഷയത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായിരിക്കുകയാണ്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ ബിജെപി ബുദ്ധിമുട്ടിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരമൊരു വീര്യം ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് രാഹുല്‍ ഗാന്ധി ചൗക്കീദാര്‍ ക്യാമ്പയിന്‍ നടത്തിയപ്പോള്‍ അത് പൊളിയാന്‍ കാരണം സീനിയര്‍ നേതാക്കള്‍ പിന്തുണയ്ക്കാത്തതായിരുന്നു. എന്നാല്‍ കരിയറില്‍ ആദ്യമായി മന്‍മോഹന്‍ സിംഗ്, ഗെലോട്ട്, കപില്‍ ലിബല്‍ എന്നിവര്‍ അഗ്രസീവായി കാര്യങ്ങള്‍ അവതരിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതിനെ നേരിടാന്‍ പുതിയ ശൈലി ബിജെപി കണ്ടെത്തിയിട്ടുമില്ല.

കളി പഠിച്ചത് ഗുജറാത്തില്‍

കളി പഠിച്ചത് ഗുജറാത്തില്‍

അശോക് ഗെലോട്ടിന്റെ മാറിയ രാഷ്ട്രീയത്തിന് കാരണം ഗുജറാത്താണ്. മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു ഗെലോട്ട്. 2017ല്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടമാണ് ബിജെപിക്ക് മുന്നില്‍ നടത്തിയത്. ഗെലോട്ടിന്റെ അഗ്രസീവ് സ്‌റ്റൈല്‍ ബിജെപിയില്‍ നിന്ന് കടംകൊണ്ടതാണ്. ഇതാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിലേക്ക് നയിക്കാന്‍ കാരണമായത്. ദേശീയ മാധ്യമങ്ങളുടെ വലിയ പിന്തുണയും ഗെലോട്ടിനുണ്ടായിരുന്നു.

പൈലറ്റിന്റെ മുന്നിലെത്തി

പൈലറ്റിന്റെ മുന്നിലെത്തി

സച്ചിന്‍ പൈലറ്റ് രാഷ്ട്രീയ സ്വാധീനത്തില്‍ മുന്നിലെത്തിയത് ഗെലോട്ടിനെ പിന്നോട്ടടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നതില്‍ മടി കാണിച്ചിരുന്ന ഗെലോട്ട് ഇപ്പോള്‍ നിരഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഗെലോട്ട് മാത്രമാണ് ഉള്ളത്. രാഹുലിന്റെ ഓരോ പോസ്റ്റിനും ഗെലോട്ട് പിന്തുണ അറിയിക്കുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗെലോട്ടിന് കൂടുതല്‍ റോളുണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മോദിയിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ഗെലോട്ട് ഇതേ കാരണം കൊണ്ടാണ്.

English summary
ashok gehlot found more prominence in congress's inner democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X