Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്‍ഡിന്റെ വിശ്വാസം തിരിച്ചുപിടിച്ച് ഗെലോട്ട്, ദില്ലിയിലെ ആ ഷോ രക്ഷിച്ചത് രാഹുല്‍ ഗാന്ധിയെ

ദില്ലി: അശോക് ഗെലോട്ട് കുറച്ച് കാലമായി ഹൈക്കമാന്‍ഡിന്റെ ഗുഡ് ബുക്കില്‍ ഇല്ലാത്ത താരമായിരുന്നു. രാജസ്ഥാനില്‍ അത്ര മികച്ച രീതിയില്‍ ഭരണം നിലനിര്‍ത്തിയതോടെ ഗെലോട്ടിന് ഹൈക്കമാന്‍ഡിനെ തൃപ്തിപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അജയ് മാക്കന്‍ ഫോണ്‍ ചെയ്താല്‍ പോലും എടുക്കാത്ത സ്വഭാവമായിരുന്നു ഇക്കാലയളവില്‍ ഗെലോട്ടിന്.

രാഹുലിന്റെ അറസ്റ്റ് അടുത്തയാഴ്ച്ച? തയ്യാറെടുത്ത് കോണ്‍ഗ്രസ്...മുന്‍നിര നേതാക്കളോട് പറഞ്ഞത് ഇക്കാര്യം

എന്നാല്‍ നഷ്ടമായ വിശ്വാസമെല്ലാം ഗെലോട്ട് തിരിച്ചുപിടിച്ചിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി ഇഡി ചോദ്യം ചെയ്തപ്പോള്‍ ദില്ലിയിലെ കോണ്‍ഗ്രസ് പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗെലോട്ടാണ്. ആ ഹീറോയിസവും ഇംപാക്ടിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക്....

1

ഹൈക്കമാന്‍ഡില്‍ നിന്ന് ഇടക്കാലത്ത് ഒരു നിര്‍ദേശങ്ങള്‍ ഗെലോട്ടിന് ലഭിച്ചിരുന്നു. സച്ചിന്‍ പൈലറ്റിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം വരെ അതിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗെലോട്ട് ഒരിക്കലും ഗൗരവത്തോടെ എടുത്തിരുന്നില്ല. അതിന് കാരണവുമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന സച്ചിന്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനം കൊണ്ടുപോവുമോ എന്ന ഭയം ഗെലോട്ടിനുണ്ട്. അതിനൊരു അവസരം പോലും നല്‍കാതിരിക്കുകയാണ് ഗെലോട്ട് ചെയ്തത്. പക്ഷേ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ സംശയനിഴലിലാക്കി. അജയ് മാക്കനെ അവഗണിക്കുക കൂടി ചെയ്തതോടെ ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി ഗെലോട്ട് മാറുകയും ചെയ്തു.

2

സച്ചിന്‍ പൈലറ്റ് വൈകാതെ തന്നെ ഗെലോട്ടിനെ മറികടന്ന് മുഖ്യമന്ത്രിയാവുമെന്നും, അതിന് ഹൈക്കമാന്‍ഡിന്റെയും മാക്കന്റെയും പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുത്തം വന്ന രാഷ്ട്രീയക്കാരനായിരുന്നു ഗെലോട്ട്. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങിയതോടെ ഗെലോട്ടിന്റെ നേതൃമികവ് ഹൈക്കമാന്‍ഡ് ശരിക്കും അറിഞ്ഞു. ദില്ലിയില്‍ താമസിച്ച് കൊണ്ടായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് സമരത്തെ ഏകോപിപ്പിച്ചത്. അതായത് രാജസ്ഥാനിലെ കാര്യങ്ങള്‍ നോക്കേണ്ട ഗെലോട്ട്, തല്‍ക്കാലത്തേക്ക് അതിന് ഇടവേള നല്‍കിയാണ് രാഹുലിനായി എത്തിയത്.

3

ഹൈക്കമാന്‍ഡിന്റെ വിശ്വാസ്യത തിരിച്ചുപിടിച്ചതും ഈ നീക്കമാണ്. ഇഡിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം എങ്ങനെയായിരിക്കണമെന്ന് പ്ലാന്‍ ചെയ്തത് ഗെലോട്ടാണ്. അഗ്രസീവായിട്ടുള്ള ഗെലോട്ടിന്റെ മുഖം കണ്ട് കോണ്‍ഗ്രസിലാകെ അമ്പരപ്പാണ്. രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ ദില്ലിയിലെത്തിയത്. കെസി വേണുഗോപാല്‍, ഭൂപേഷ് ബാഗല്‍, രണ്‍ദീപ് സുര്‍ജേവാല, ശക്തിസിംഗ് ഗോഹില്‍, ജയറാം രമേശ്, അജയ് മാക്കന്‍ എന്നിവരും കോണ്‍ഗ്രസിന് നിര്‍ണായകായ ഈ പ്രതിസന്ധിയില്‍ ഹീറോകളായി ഉയര്‍ന്നു. ഭാവിയിലെ കോണ്‍ഗ്രസ് നേതൃത്വം ഇവരെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഇതോടെ ഉറപ്പായി.

4

അതേസമയം ഗെലോട്ടിന്റെ നീക്കത്തില്‍ ആദ്യമൊന്ന് സ്തംഭിച്ച് നിന്ന് പോയിരുന്നു സച്ചിന്‍ പൈലറ്റ്. എന്നാല്‍ വളരെ വേഗം തന്നെ ഗെലോട്ടിന്റെ ഗെയിം പ്ലാന്‍ സച്ചിന് മനസ്സിലായി. അതുകൊണ്ട് ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ സച്ചിനുമുണ്ടായിരുന്നു. ഒടുവില്‍ അദ്ദേഹം അറസ്റ്റിലുമായി. അതും എക്‌സ്ട്രാ നേട്ടമായി സച്ചിന്‍ മാറ്റി. സച്ചിനെ ഒതുക്കാനുള്ള പ്ലാനായിട്ടായിരുന്നു ഗെലോട്ട് ഇതിനെ കണ്ടത്. എന്നാല്‍ ഒരുപടി മുന്നില്‍ കയറിയ സച്ചിന്‍ അഗ്നിപഥ് വിഷയത്തില്‍ കൂടി ഇടപെട്ടു. ദില്ലിയിലെ പ്രക്ഷോഭവേദിയില്‍ മുന്‍നിരയിലുണ്ടായിരുന്നു സച്ചിന്‍. പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു ഇത്. പ്രിയങ്കയുടെ ടീമിനൊപ്പമാണ് ഇപ്പോള്‍ സച്ചിനുള്ളത്.

5

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇനിയും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ശക്തമായ പോരാട്ടമുണ്ടാകും. പ്രിയങ്കയുടെ പിന്തുണ സച്ചിന് ഉറപ്പിക്കാം. കാര്യങ്ങള്‍ പ്രിയങ്കയാണ് ഇപ്പോള്‍ തീരുമാനിക്കുന്നത്. പോപ്പുലറായ മുഖ്യമന്ത്രി എന്ന പേര് ഗെലോട്ടിനുണ്ടാവും. ഒപ്പം രണ്ടാമത് ഭരണം പിടിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാം. എന്നാല്‍ അത് തങ്ങളുടെ കൂടി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് സച്ചിനും വാദിക്കാം. പക്ഷേ നിലവില്‍ ഇവരുടെ വാശി കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഗുണകരമായിരിക്കുകയാണ്. പ്രത്യേകിച്ച് സമരത്തിന്റെ കാര്യത്തിലും ഇരുവരും ഒന്നിനൊന്ന് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+