Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിൽ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത് മുഖ്യമന്ത്രി സർബാനന്ദ സോനോവൾ ഉൾപ്പടെയുള്ള പ്രമുഖർ

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 35ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്

ന്യൂഡൽഹി: അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുമ്പോൾ ജനവിധി തേടുന്നത് നിരവിധി പ്രമുഖരാണ്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥന കോൺഗ്രസ് അധ്യക്ഷൻ റിപിൻ ബോറ, നിലവിലെ നിയമസഭയിൽ സ്‌പീക്കറായിരിക്കുന്ന ഹിതേന്ദ്രാനന്ദ് ഗോസ്വാമി എന്നിങ്ങനെ നിരവധി പ്രമുഖരാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

BJP

126 മണ്ഡലങ്ങളുള്ള അസമിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 47 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. ഭരണ കക്ഷിയായ ബിജെപി-എജിപി സഖ്യവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസാഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും പുതിയതായി രൂപീകരിക്കപ്പെട്ട അസം ജതിയ പരിഷത്ത് അഥവ എജെപിയും പലയിടങ്ങളിലും നിർണായക സാനിധ്യമാകുന്നതോടെ ത്രികോണ മത്സരത്തിനും വഴിയൊരുങ്ങും.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 35ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഏഷ്യയിലെ ഏറ്റവും വലിയ നദീതീരങ്ങളിലൊന്നായ സംവരണ മണ്ഡലമായ മജുലി സീറ്റിൽ നിന്നാണ് ഇത്തവണയും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മത്സരിക്കുന്നത്. മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സോനോവാൾ. മൂന്ന് തവണയും എംഎൽഎയും മന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് റജിബ് ലോച്ചനാണ് മണ്ഡലത്തിലെ പ്രധാന എതിരാളി. അതിനാൽ തന്നെ മത്സരം കനക്കുമെന്നും ഉറപ്പാണ്.

സൂപ്പർ കൂളായി മൗനി റോയ്‌- ഏറ്റവും പുതിയ ചിത്രങ്ങൾ

രഞ്ജിത് ദത്ത, നബ കുമാർ ഡോലി, ജോഗൻ മോഹൻ, തേരഷ് ഗോവാല എന്നിവരും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നിലവിലെ മന്ത്രിസഭയിൽ അംഗങ്ങളും മുതിർന്ന ബിജെപി നേതാക്കളുമാണ് ഇവർ. അതോടൊപ്പം അസം ജതിയ പരിഷത്ത് (എജെപി) മേധാവി ലുരിഞ്ജോതി ഗോഗോയ് ദുലിയാജൻ, നഹർകതിയ എന്നീ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഒരു മണ്ഡലത്തിൽ കോൺഗ്രസിനെതിരെയും മറ്റൊരു മണ്ഡലത്തിൽ ബിജെപിക്കെതിരെയുമാണ് അദ്ദേഹത്തിന്റെ മത്സരം.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറു വരെയാണ്. രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പോളിങ് നടക്കുന്നത്. 11000 പോളിങ് ബൂത്തുകളിലായി 81 ലക്ഷം വോട്ടർമാരാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊള്ളത്. മറ്റ് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായ ശേഷം മേയ് രണ്ടിന് ഫലം അറിയാം.

Recommended Video

cmsvideo
    കേരളത്തിന്റെ സാക്ഷരത ബിജെപിക്ക് വെല്ലുവിളി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+