ശശികലയെ ഞെട്ടിച്ച പ്രവചനം!!14നകം മുഖ്യമന്ത്രി, ഇല്ലെങ്കില്‍ നോക്കേണ്ട!! പറഞ്ഞത്.....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ശശികലയെക്കുറിച്ച് നേരത്തേ ജ്യോല്‍സ്യന്‍ പറഞ്ഞത് സത്യമായി. ജ്യോല്‍സ്യന്‍ പറഞ്ഞത് ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ കുറച്ചു ദിവസമെങ്കിലും ശശികലയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹവും അവസാനിച്ചു കഴിഞ്ഞു.

ജ്യോല്‍സ്യന്‍ പ്രവചിച്ചത്

ഫെബ്രുവരി 14നുള്ളില്‍ ഏതു വിധേനയെങ്കിലും മുഖ്യമന്ത്രിയാവണമെന്ന് ജ്യോല്‍സ്യന്‍ ശശികലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഇതിനു സാധിക്കില്ലെന്നും ജ്യോല്‍സ്യന്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്.

ശശികല തിടുക്കം കൂട്ടിയത് ഇതിനോ

തനിക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നും എത്രയും വേഗം മുഖ്യമന്ത്രിയാവാന്‍ ക്ഷണിക്കണമെന്നും ശശികല ഗവര്‍ണറോട് നിരന്തരം ആവശ്യപ്പെട്ടത് ഈ ജ്യോല്‍സ്യന്റെ മുന്നറിയിപ്പ് കൂടിയായതു കൊണ്ടാവാം. പക്ഷെ ഗവര്‍ണര്‍ ഇതിനു ശശികലയുടെ വാദങ്ങളൊന്നും കാര്യമായി എടുക്കാതെ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു.

 ജയലളിതയ്ക്കും ജ്യോല്‍സ്യത്തില്‍ വിശ്വാസം

ശശികല മാത്രമല്ല മുന്‍ മുഖ്യമന്ത്രി ജയലളിതയും ജ്യോല്‍സ്യത്തില്‍ ഏറെ വിശ്വാസമുള്ളവരായി രുന്നു. 2001ല്‍ കേരളത്തിലെ പ്രശസ്ത ജ്യോല്‍സ്യന്‍മാരില്‍ ഒരാളായ പി യു പണിക്കരെ അവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ജയലളിത വിലക്ക് നേരിട്ട സമയത്തായിരുന്നു ഇത്. അന്ന് ജ്യോല്‍സ്യന്‍ ജയലളിതയോട് പറഞ്ഞത് നിങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നായിരുന്നു. ഇതു സത്യമാവുകയും ചെയ്തു. ഇതിനു ശേഷം പണിക്കര്‍ക്കു 10 ലക്ഷം രൂപ ജയലളിത പാരിതോഷികമായി നല്‍കിയിരുന്നു.

ശശികലയ്ക്ക് ഇനി

നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ശശികലയ്ക്ക് തുടര്‍ന്നുള്ള ആറു വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമാവില്ല. ഇതോടെ 10 വര്‍ഷമാണ് ശശികലയ്ക്ക് ജീവിതത്തില്‍ നഷ്ടമായത്. 10 വര്‍ഷം കഴിഞ്ഞ് ഇതേ കരുത്തോടെ ശശികലയ്ക്ക് പാര്‍ട്ടില്‍ തിരിച്ചെത്താനാവുമോയെന്നത് സംശയമാണ്.

എല്ലാ അടവും പയറ്റി

ഏതു വിധേനയും മുഖ്യമന്ത്രിക്കസേരയില്‍ കയറിപ്പറ്റാന്‍ ശശികല തന്നെക്കോണ്ട് ആവുന്ന കളികളെല്ലാം കളിച്ചു. 120 ഓളം എംഎല്‍എമാരെ രഹസ്യമായി റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ശേഷം അവരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ശശികല ഗവര്‍ണറെ കാണുക വരെ ചെയ്തു. പക്ഷെ ശശികലയുടെ മുഴുവന്‍ നീക്കങ്ങളും സുപ്രീം കോടതിയുടെ ഒരാറ്റ വിധിയോടെ തരിപ്പണമായി.

English summary
Sasikala's dreams of becoming the next Chief Minister of Tamil Nadu came dashing with the Supreme Court convicting her in the disproportionate case. Last week there were reports that Sasikala's astrologer had advised her to take over as the Chief Minister by February 14th. The astrologer is believed to have told her that if did not take over as the CM by February 14th, then she would never become the chief minister.
Please Wait while comments are loading...