കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ട്രോസാറ്റ് വിക്ഷേപിച്ചു, നക്ഷത്രങ്ങള്‍ക്ക് തൊട്ടരികെ ഇന്ത്യ, നാസയല്ല ഐഎസ്ആര്‍ഒയാണ് താരം

Google Oneindia Malayalam News

ഹൈദരാബാദ്: ജ്യോതിശാസ്ത്ര പഠന രംഗത്ത് നിര്‍ണായക കാല്‍വയ്പുമായി ഇന്ത്യ. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ പത്ത് മണിയ്ക്കാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 25 മിനിട്ട് കൊണ്ടാണ് വിക്ഷേപണം പൂര്‍ത്തായിയത്.

ആസ്ട്രോസാറ്റ്

ആസ്ട്രോസാറ്റ്

ആസ്‌ട്രോസാറ്റിനൊപ്പം ഇന്തൊനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളെയും അമേരിയ്ക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളേയുമാണ് പിഎസ്എല്‍ലി സി30 ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്നത്.

ജ്യോതിശാസ്ത്രം

ജ്യോതിശാസ്ത്രം

നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും കൂടുതല്‍ അടുത്തറിയുന്നതിനാണ് ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങളിലേയ്ക്കാണ് ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണത്തോടെ ഇന്ത്യ കടന്നെത്തുന്നത്.

ഇവയെല്ലാം

ഇവയെല്ലാം

രണ്ട് അള്‍ട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, ലാര്‍ജ് ഏരിയ പ്രൊപോഷണല്‍ കൗണ്ടേഴ്‌സ്, സോഫ്റ്റ് എക്‌സ്‌റേ ടെലിസ്‌കോപ്പ്, കാഡ്മിയം സിങ്ക് ടെല്യൂറൈഡ് ഇമേജര്‍, സ്‌കാനിംഗ് സ്‌കൈ മോണിറ്റര്‍ എന്നിങ്ങനെ അഞ്ച് പ്രധാന ഉപകരണങ്ങളാണ് ആസ്‌ട്രോസാറ്റില്‍ ഉള്ളത്.

ചെലവ്

ചെലവ്

ഭൗമോപതരിതലത്തില്‍ നിന്ന് 650 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമധ്യരേഖയ്ക്ക് സമാന്തരമായിട്ടാണ് ആസ്‌ട്രോസാറ്റ് ഭൂമിയെ ഭ്രമണം ചെയ്യുക. അഞ്ച് വര്‍ഷമാണ് പേടകത്തിന്റെ കാലാവധി. 270 കോടി രൂപയാണ് നിര്‍മാണ് ചെലവ്

English summary
ASTROSAT launch: India reaches for the stars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X