കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം ഇന്ത്യയില്‍

  • By Aiswarya
Google Oneindia Malayalam News

ഭോപ്പാല്‍ : ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം ഇന്ത്യയില്‍ ഒരുങ്ങുന്നു. 750 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ നിലയം മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് ഒരുങ്ങുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തനം തുടങ്ങിയ 550 മെഗാവാട്ട് ശേഷിയുള്ള 'ഡെസേര്‍ട്ട് സണ്‍ലൈറ്റ് സോളാര്‍ പ്രോജക്ട്' ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം. നാലുദിവസം മുമ്പാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്.

solar-plant

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അമേരിക്കയില്‍ ഉണ്ടാക്കുന്നതിനെക്കാള്‍ വൈദ്യുതി ഉണ്ടാക്കാന്‍ മധ്യപ്രദേശിലെ സൗരോര്‍ജ നിലയത്തിന്കഴിയും.ഏകദേശം 1500 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണ ചിലവ് 4000 കോടിയാണ്.

ബിഹാര്‍ സര്‍ക്കാറും ഇന്‍ഡ്യന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷനും സംയുക്തമായാണ് വൈദ്യുത നിലയം നിര്‍മ്മിക്കുന്ന്. യൂണിറ്റിന് 5 രൂപ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നിലയത്തിന് കഴിയും.

English summary
Next year on Independence Day, India will have the world's largest 750MW solar power plant in Rewa district of Madhya Pradesh, which will pip America's much-vaunted 550-megawatt Desert Sunlight solar project in California, commissioned four days ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X