കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന്റെ ദുരിതം തീരുന്നില്ല.. രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും കാലി..!!

രാജ്യത്തെ എടിഎമ്മുകളില്‍ വീണ്ടും പണമില്ലാതാവുന്നു.

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നോട്ട് നിരോധിച്ച് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രത്യാഘാതങ്ങള്‍ ഇനിയും തീരുന്നില്ല. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചു കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

രാജ്യത്തെ നാലില്‍ ഒന്ന് എടിഎമ്മുകളും കാലിയാണെന്നാണ് ബാങ്ക് അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാസത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ എടിഎമ്മുകളില്‍ നിന്നും വന്‍തോതിലാണ് പണം പിന്‍വലിക്കപ്പെടുന്നത് എന്നാണ് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുന്നു

അസംഘടിത മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കൊക്കെയും ശമ്പളം നല്‍കുന്നത് ഇപ്പോഴും നോട്ടുകളായി തന്നെയാണ്. ഇത്തരത്തില്‍ മാസത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുന്നു. നോട്ട് ലഭ്യത കുറയാനുള്ള ഒരു കാരണമായി ഇതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

എടിഎമ്മുകളില്‍ പണമില്ല

കഴിഞ്ഞ ആഴ്ചയാണ് എടിഎമ്മുകളില്‍ നിന്നും ഒറ്റത്തവണ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 24,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതും പണം പിന്‍വലിക്കല്‍ വേഗത്തിലാക്കി. രാജ്യത്തെ 25 മുതല്‍ 30 ശതമാനം വരെയുള്ള എടിഎമ്മുകളില്‍ പണമില്ലെന്നാണ് കണക്ക്.

നിയന്ത്രണ വിധേയം

എന്നാല്‍ മൊത്തത്തിലുള്ള സ്ഥിതി നിയന്ത്രണ വിധേയമാണ് എന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ട നിലയിലാണ്. ദിനംപ്രതി 12,000 കോടി രൂപയാണ് രാജ്യത്തെ എടിഎമ്മുകളില്‍ നിറയ്ക്കുന്നത്.

ഗ്രാമങ്ങളിൽ ദുരിതം

ഈ മാസം പത്താം തീയ്യതി കഴിയുന്നതോടെ എടിഎമ്മുകളിലെ പണമില്ലായ്മ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലുമാണ് എടിഎമ്മുകള്‍ കാലിയാവുന്നത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

സർക്കാരിന് ക്ഷീണം

നോട്ട് നിരോധനത്തിന്റെ തുടക്കം മുതലേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും പ്രതിരോധത്തിലാണ്. എടിഎമ്മുകള്‍ വീണ്ടും കാലിയാവുന്നെന്ന പരാതികള്‍ ഉയരുമ്പോള്‍ അത് മോദി സര്‍ക്കാരിന് വീണ്ടും ക്ഷീണമാകും. നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയെ അടിക്കാന്‍ ഒരു വടികൂടി കിട്ടിയിരിക്കുകയാണ്.

English summary
Many ATMs across the country are once again running dry, even after three months of demonetization.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X