'ആപ് ക്രൊണോളജി സമജീയേ'..പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് അമിത് ഷാ
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളെന്ന് ഷാ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ അപമാനിക്കാനുളള ശ്രമമാണിത്.രാജ്യത്തിന്റെ വികസനത്തിന് തടസമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി കുഴപ്പക്കാർ പുറത്തുവിട്ടതാണ് റിപ്പോർട്ടെന്നും ഷാ കുറ്റപ്പെടുത്തി. അമിത് ഷായ്ക്കെതിരെ പ്രതിപക്ഷം പരിഹസിക്കാൻ ഉപയോഗിക്കുന്ന 'ആപ് ക്രൊണോളജി സമജീയേ' എന്ന വാചകം ഉപയോഗിച്ചാണ് പ്രതിപക്ഷ വിമർശനങ്ങൾക്ക് ഷാ മറുപടി നൽകിയത്.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
ആളുകൾ പലപ്പോഴും ഈ വാചകം എന്നെ പരിഹസിക്കാനാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ നിങ്ങൾ ക്രൊണോളജി(കാലഗണന) മനസിലാക്കണം. വിവരങ്ങൾ പുറത്തുവിട്ട സമയം,വിവരം ചോർത്തിയത് ഇതെല്ലാം മനസിലാക്കണം, ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഇതിന് പിന്നിൽ.ഇന്ത്യ മുന്നേറാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരാണ് തടസം സൃഷ്ടിക്കുന്നത്. ഈ കാലക്രമവും ബന്ധവും മനസ്സിലാക്കാൻ ഇന്ത്യയിലെ ജനങ്ങൾക്ക് എളുപ്പം സാധിക്കുമെന്നും ഷാ പറഞ്ഞു.
പൗരത്വ നിയമവും എൻആർസിയും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ൽ അമിത് ഷാ നടത്തിയ പ്രസംഗത്തിലായിരുന്നു 'ആപ് ക്രൊണോളജി സമജീയേ' എന്ന പ്രയോഗം നടത്തിയത്. ആദ്യം ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ (സിഎബി) കൊണ്ടുവരും, അതിനുശേഷം എൻആർസി നടപ്പാക്കും എൻആർസി ബംഗാളിന് മാത്രമല്ല, രാജ്യമെമ്പാടും ആയിരിക്കും ന്നായിരുന്നു ഷാ പറഞ്ഞത്. ഇത് വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.
അതേസമയം ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കേന്ദ്രമന്ത്രിമാർ ,പ്രമുഖ മാധ്യമപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി രാജ്യത്തെ മൂന്നൂറോളം പ്രമുഖരുടെ വിവരങ്ങൾ പെഗാസസിന്റെ സഹായത്തോടെ ചോർത്തിയെന്നാണ് വിദേശമാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ദി വയർ എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ വിവരങ്ങളും ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications