കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!

ഐപിഎസ് ഓഫീസറായ രൂപേഷ് കുമാറിനെ മര്‍ദിച്ചു എന്നാണ് ബാബുല്‍ സുപ്രിയോക്കെതിരെയുള്ള കേസ്

Google Oneindia Malayalam News

Recommended Video

cmsvideo
രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍ | Oneindia Malayalam

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ കുരുക്കില്‍. കലാപസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതിന് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച സുപ്രിയോ പോലീസ് ഓഫീസറെ കൈയ്യേറ്റം ചെയ്യുകയും അവിടെയുണ്ടായിരുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. അസനോളിലെ കല്യാണ്‍പൂരിലുള്ള ദുരിത്വാശ്വാസ ക്യാംപ് സന്ദര്‍ശിക്കാനാണ് സുപ്രിയോ എത്തിയത്.

കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!

1

പോലീസ് സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇയാള്‍ ഐപിഎസ് ഓഫീസറായ രൂപേഷ് കുമാറിനെ മര്‍ദിച്ചു എന്നാണ് കേസ്. ബാബുല്‍ സുപ്രിയോ പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഘര്‍ഷപ്രദേശത്തുണ്ടായിരുന്നവര്‍ മന്ത്രിയോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവരെയെല്ലാം കൊന്നുകളയുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. തനിക്കെതിരെ സംസാരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സുപ്രിയോ പറഞ്ഞു. ഇവര്‍ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വഴിവക്കില്‍ വച്ച് രണ്ടു സ്ത്രീകള്‍ കരയുന്നത് കണ്ടിരുന്നു. ഇവര്‍ പോലീസിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിച്ചു. ഇതോടെയാണ് താന്‍ ദേഷ്യപ്പെട്ടതെന്ന് സുപ്രിയോ വ്യക്തമാക്കി.

2

എന്നാല്‍ സുപ്രിയോ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തുടര്‍ന്് ബാബുല്‍ സുപ്രിയോക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മുതിര്‍ന്ന ഐപിഎഎസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഗുരുതര കുറ്റമാണെന്ന് പോലീസ് പറയുന്നു. അതേസമയം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് സുപ്രിയോ സംഘര്‍ഷ പ്രദേശത്തേക്ക് പോയതെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. മന്ത്രി വാഹനവുമായി ഇവിടേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. നേരത്തെ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തി ഒരാള്‍ മരിക്കുകയും നാലു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദേവേന്ദ്ര ഫട്‌നാവിസ് കുരുക്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവിട്ടത് 3.4 കോടി!!ദേവേന്ദ്ര ഫട്‌നാവിസ് കുരുക്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവിട്ടത് 3.4 കോടി!!

ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!

English summary
babul supriyo booked for violation of section 144 and assaulting ips officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X