Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ ബീഫ് കഴിക്കും... അമ്പലത്തില്‍ കയറ്റരുത്; ആലിയ ഭട്ടിനും രണ്‍ബീറിനുമെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം

മുംബൈ: താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമെതിരെ ബജ്‌റംഗ് ദള്‍ പ്രതിഷേധം. ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ബ്രഹ്മാസ്ത്ര സംവിധായകന്‍ അയന്‍ മുഖര്‍ജിയുടെ മഹാകാല്‍ ആരതിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം നേരിട്ടത്.

അടുത്തിടെ ബീഫ് കഴിക്കുന്നത് തനിക്ക് ഇഷ്ടമാണ് എന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്ന ഒരു പഴയ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വവാദികള്‍ രണ്‍ബീറിനും ആലിയയ്ക്കും എതിരെ രംഗത്തെത്തിയത്. ഇരുവരുടേയും റിലീസിനൊരുങ്ങുന്ന ബ്രഹ്മാസ്ത്ര സിനിമക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്.

1

അതേസമയം കഴിഞ്ഞ ദിവസം മഹാകാലേശ്വര്‍ ക്ഷേത്രത്തിന് പുറത്ത് തടിച്ച് കൂടിയ ബജ്‌റംഗ് ദള്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസുകാര്‍ ലാത്തി വീശി എന്ന് മഹാകല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് സംഭവം പറഞ്ഞു. എന്നാല്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടും രണ്‍ബീറിനെയും ആലിയയെയും ക്ഷേത്രപരിസരത്ത് പ്രവേശിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

2

രണ്‍ബീറും ആലിയയും ദര്‍ശനത്തിനായി എത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചു. നോണ്‍-വെജ് ഭക്ഷണത്തില്‍ ആട്ടിറച്ചിയും കോഴിയിറച്ചിയും ബീഫും കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രണ്‍ബീര്‍ പറഞ്ഞിരുന്നതിനാല്‍ അവരെ വിശുദ്ധ മഹാകാലേശ്വര് ക്ഷേത്രത്തില്‍ ആരാധിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നായിരുന്നു ബജ്റംഗ്ദള്‍ നേതാവ് അങ്കിത് ചൗബെ മാധ്യമങ്ങളോട് പറഞ്ഞത്.

3

അതേസമയം ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചു. എന്നാല്‍ ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു അയന്റെ മറുപടി. ഒരു മാസത്തിലേറെയായി ബ്രഹ്മാസ്ത്ര ട്വിറ്ററില്‍ നിരന്തരമായ ബഹിഷ്‌കരണ ആഹ്വാനം നേരിടുന്നു.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

4

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ഭാഗമായി അനുവദിച്ച അഭിമുഖത്തിലാണ് രണ്‍ബീര്‍ തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് പറയുന്നത്. റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്താണ് ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

5

അതേസമയം ആക്രമണം രൂക്ഷമായതോടെ ബ്രഹ്മാസ്ത്ര എന്ന സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണണമെന്നും താല്‍പ്പര്യമില്ലാത്ത മറ്റുള്ളവര്‍ കാണരുതെന്നും ആലിയ പറഞ്ഞിരുന്നു. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+