കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കരുതെന്ന് ശിവസേന

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ രംഗത്തുവരുന്ന ശിവസേന ഇത്തവണ കമിതാക്കള്‍ക്ക് സംരക്ഷകരാകുകയാണ്. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കരുതെന്നാണ് ശിവസേനയുടെയും ബജ്‌റംഗ് ദള്‍ സംഘടനയുടെയും നിര്‍ദ്ദേശം. കമിതാക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാനാണ് ഇരു സംഘടനകളുടെയും തീരുമാനം.

വാലന്റൈന്‍സ് ഡേ ആഘോഷിക്കരുതെന്ന് പറഞ്ഞ് പലരും ഇതിനോടകം രംഗത്തുവന്നിരുന്നു. ആശാറാം ബാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘടന ഇതിനെ ശക്തമായി എതിര്‍ക്കുന്നണ്ട്. ഇതിനോടകം ദില്ലി നഗരത്തില്‍ പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്. വാലന്റൈന്‍സ് ഡേ ആഘോഷത്തില്‍ നിന്നും കമിതാക്കള്‍ വിട്ടു നില്‍ക്കണമെന്നാണ് ആശാറാം ബാപ്പു പറഞ്ഞത്. ആ ദിനം മാതാപിതാക്കളെ ആദരിക്കണമെന്നാണാവശ്യം.

kiss

ഇതിനു പിന്നാലെയാണ് ശിവസേനയും ബജ്‌റംഗ് ദള്‍ സംഘടനയും രംഗത്തെത്തിയത്. കമിതാക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ശിവസേന പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ശിവസേന എന്നും പാശ്ചാത്യ സംസ്‌കാരത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍, കമിതാക്കളെ ഉപദ്രവിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് പറയുന്നത്. പൊതുവഴിയില്‍ പ്രണയം പങ്കിടുന്ന കമിതാക്കള്‍ മൃഗതുല്യരാണ്. അവരെ തടഞ്ഞു കൊണ്ട് പ്രയോജനമില്ലെന്നാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
In a sort of relief to the youth planning to celebrate Valentine's Day with fuss and fanfare, Bajrang Dal and Shiv Sena have decided to keep the 'moral policing' at bay this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X