ബാംഗ്ലൂര്‍ എടിഎം ആക്രമണം പ്രതി പിടിയില്‍?
അനന്തപൂര്‍: ബാംഗ്ലൂരില്‍ ബാങ്ക് ജീവനക്കാരിയെ എടിഎമ്മിനുള്ളില്‍ ആക്രമിച്ച് അവശയാക്കിയ ശേഷം പണവും മറ്റും അപഹരിച്ച കടന്ന പ്രതിയെ അനന്തപൂര്‍ പൊലീസ് പിടികൂടിയതായി സൂചന. ബാംഗ്ലൂരിലെ എടിഎം അക്രമിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലായതായാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍. നവംബര്‍ 29 വെള്ളിയാഴ്ചയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്,
രാംനഗറിലെ ഒരു എടിഎമ്മില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പണം പിന്‍വലിച്ചതായി സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ അറിയിച്ചത്. കുര്‍നൂല്‍ സ്വദേശിയാണ് യുവാവവെന്നാണ് സെക്യൂരിറ്റി പൊലീസിനോട് പറഞ്ഞതെന്ന് സൂചന. തമിഴും കന്നടയും ഇയാള്‍ നന്നായി സംസാരിയ്ക്കുന്നതായും പറഞ്ഞു.

എന്നാല്‍ ബാംഗ്ലൂര്‍ എടിഎം ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് അനന്തപൂര്‍ പൊലീസ് പറയുന്നത്. പ്രതിയുടെ രേഖാചിത്രം ബാംഗ്ലൂര്‍ പൊലീസ് തയ്യാറാക്കിയിരുന്നു. ഈ ചിത്രം വിവിധ എടിഎമ്മുകളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് കൈമാറി. പ്രതി ബാങ്ക് ജീവനക്കാരിയില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ അനന്തപൂരിലെ ഒരു കടയുടമയ്ക്കാണ് വിറ്റത്. ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേക സംഘം കേസന്വേഷണത്തിനാണ് അനന്തപൂരില്‍ എത്തിയിട്ടുണ്ട്.
അക്രമണത്തിന് ഇരയായ ബാങ്ക് ഉദ്യോഗസ്ഥയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി മറ്റൊരു കൊലപാതകം നടത്തിയിട്ടുള്ളതായും പൊലീസിന് സംശയം. ധര്‍മ്മവാരത്ത് നവംബര്‍ 10 ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രതിയാണെന്നാണ് സംശയം. ഇവരുടെ എടിഎം കാര്‍ഡ് ഇയാള്‍ മോഷ്ടിച്ചിരുന്നു. കദിരിയിലെ ഒരു എടിഎമ്മില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ എടിഎം സിസിടിവിയില്‍ ഉണ്ട്.നവംബര്‍ 19 നാണ് ബാംഗ്ലൂരില്‍ എടിഎം ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications