ആര്‍ബിഐ നീക്കം പൊളിക്കാന്‍ ബാങ്കുകള്‍, സാധാരണക്കാരെ പരിഗണിക്കില്ല, പലിശനിരക്ക് ഉയര്‍ത്തും

  • Written By: Vaisakhan
Subscribe to Oneindia Malayalam

മുംബൈ: അടിസ്ഥാന പലിശനിരക്ക് എംസിഎല്‍ആറുമയാി ബന്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ ബാങ്കുകള്‍. നേരത്തെ തന്നെ പലിശനിരക്ക് ഉയര്‍ത്താനാണ് ബാങ്കുകളുടെ ശ്രമം. വായ്പ നിക്ഷേപ ആനുപാതം നിലനിര്‍ത്തുന്നതിനായി നിക്ഷേപ പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതാണ് ഇപ്പോഴത്തെ നടപടിയെന്നും സൂചനയുണ്ട്.

1

മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി വായ്പാനിരക്ക് നിശ്ചയിക്കണമെന്ന ആര്‍ബിഐയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. കുറച്ച് മാസങ്ങളായി ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ച് വരികയാണ്. ഇപ്പോള്‍ ഒരു ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. അതോടൊപ്പം സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് വഴി പണം സമാഹരിക്കുന്ന ചെലവും വര്‍ധിച്ചു.

2

അതേസമയം വിപണിയില്‍ നിന്ന് കടമെടുക്കുക എന്ന രീതി പണചെലവേറിയതായിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ പോലും ഇക്കാര്യത്തില്‍ ബാങ്കുകളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ സാധാരണക്കാരെ മാത്രം മുന്നില്‍ കണ്ട് കൊണ്ട് പലിശ നിരക്ക് കുറയ്ക്കാനാവില്ല. പണപ്പെരുപ്പ് നിരക്ക ഉയര്‍ന്നുവരുന്നതോടെ അടുത്ത ദ്വൈമാസ അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കാനാണ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പലിശ ഉയരാനും ഇടയാക്കും.

ആര്‍ബിഐയുടെ പുതിയ ചടങ്ങള്‍ക്ക് നേരെ വിപരീത കാര്യമാണ് ചെയ്യുന്നത് എന്നതിനാല്‍ ഇതിന്റെ ഗുണഫലങ്ങള്‍ സാധാരണ ഇടപാടുകാര്‍ക്ക് ലഭിക്കില്ല. പ്രമുഖ സ്വകാര്യ ബാങ്കായ എച്ഡിഎഫ്‌സി ബാങ്ക് ഇതിനോടകം എംസിഎല്‍ആര്‍ അടിസ്ഥാനത്തിലുള്ള അടിസ്ഥാന നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് കഴിഞ്ഞു. മറ്റ് സ്വകാര്യ ബാങ്കുകളും ഇത്തരത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
banks may soon start raising lending rate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്