Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര വരള്‍ച്ച: സഹായിക്കാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാര്‍, പുനെയും പഞ്ചാബും എന്ത് പറയും?

മുംബൈ: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന കാര്യത്തില്‍ സഹായിക്കണമെന്ന് ബി സി സി ഐ മൂന്ന് ഐ പി എല്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് ടീമുകള്‍ക്കാണ് ബി സി സി ഐ നിര്‍ദേശം നല്‍കിയത്. ഐ പി എല്‍ ടീമുകള്‍ ടാങ്കര്‍ വഴി ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കാന്‍ തയ്യാറാണോ എന്ന് ബോംബെ ഹൈക്കോടതി ചോദിച്ച പശ്ചാത്തലത്തിലാണ് ഇത്.

സംസ്ഥാനത്ത് ഈ സീസണില്‍ നടക്കാന്‍ പോകുന്ന 20 ഐ പി എല്‍ മത്സരങ്ങളില്‍ 17നും സീവേജ് വാട്ടറാണ് പിച്ച് നനയ്ക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത് എന്ന് ബി സി സി ഐ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വരള്‍ച്ചാ ബാധിതരെ സഹായിക്കാന്‍ ഐ പി എല്‍ ടീമുകള്‍ തയ്യാറാണോ എന്ന് കോടതി ചോദിച്ചത്. ഇക്കാര്യം നടപ്പിലാക്കാന്‍ ബി സി സി ഐ ടീമുകളോട് ആവശ്യപ്പെടുകയായിരുന്നു.

mumbai indians

മുംബൈ ഇന്ത്യന്‍സ് ബി സി സി ഐയുടെ ഈ നിര്‍ദേശം അനുസരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ടാങ്കല്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനാണ് മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റെ ശ്രമം. മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയമാണ് നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട്.

അതേസമയം പുനെ സൂപ്പര്‍ജയന്റ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടില്ല എന്ന് ബി സി സി ഐ പ്രതിനിധി അറിയിച്ചു. പുനെ തങ്ങളോട് സഹകരിക്കും എന്നാണ് പ്രതീക്ഷ. പഞ്ചാബ് ആസ്ഥാനമായ കിംഗ്‌സ് ഇലവന്റെ കുറേ കളികള്‍ക്ക് നാഗ്പൂര്‍ സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. മഹാരാഷ്ട്രയില്‍ കളിക്കണമെങ്കില്‍ അവര്‍ തങ്ങളുടെ നിര്‍ദേശം അനുസരിച്ചേ പറ്റൂ എന്നാണ് ബി സി സി ഐ പ്രതിനിധി പറയുന്നത്. ടീമുകള്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും കോടതി നിര്‍ദേശപ്രകാരം സംഭാവന ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+