കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധിക്കണമെന്ന പാര്‍ട്ടി നിലപാട് തള്ളി ഗോവ മുഖ്യമന്ത്രി

  • By Mithra Nair
Google Oneindia Malayalam News

ഗോവ:ബീഫ് നിരോധിക്കണമെന്ന പാര്‍ട്ടി നിലപാട് തള്ളി ഗോവ മുഖ്യമന്ത്രി. ബീഫ് നിരോധനമെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാട് ഗോവയില്‍ നടപ്പാക്കാനാവില്ലെന്ന് ഗോവയിലെ ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പ്രധാന വിഭവങ്ങളിലൊന്നായ ബീഫ് നിരോധിക്കുക അപ്രായോഗികമാണെന്ന് ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരേഷ്‌കര്‍ വ്യക്തമാക്കി.

ഹരിയാനും മഹാരാഷ്ട്രയുംബീഫ് നിരോധിക്കുകയും രാജ്യമെങ്ങും നിരോധനം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്നതിനിടയിലാണ് ബിജെപി മുഖ്യമന്ത്രിതന്നെ സ്വന്തം സ്ഥാനത്ത് നിരോധനം നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ചെത്തിയിരിക്കുന്നത്.

goa.jpg -Properties

ഗോവയില്‍ ഏകദേശം 40 ശതമാനത്തോളം ക്രിസ്ത്യന്‍മുസ്ലീം വിഭാഗത്തില്‍പെട്ട ന്യൂനപക്ഷങ്ങളാണെന്നും ആവരുടെ ആഹാരരീതിയെ തടസ്സപ്പെടുത്തുന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗോവ മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്ത്യന്‍മുസ്ലീം വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ഗോവയില്‍ നിരവധി വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് അവരുടെ വിശ്വാസം പാര്‍ട്ടി നേടിയെടുത്തിട്ടുള്ളത്. ബിഫ് നിരോധനത്തിലൂടെ അത് നഷ്ടപ്പെടുത്താനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു.

English summary
BJP-ruled Goa would not ban beef as it is an essential part of the cuisine of minority communities in the state, chief minister Laxmikant Parsekar told ET, adding that it had taken several years for his party to earn the trust of the state's Christians and Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X