കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതകോടീശ്വരന്‍മാര്‍ക്ക് രക്ഷയായത് ബോട്ടും ട്രാക്ടറും; അത്യാഡംബര വില്ലകളേയും കാറിനേയും വിഴുങ്ങി വെള്ളം

Google Oneindia Malayalam News

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടെ ശതകോടീശ്വരന്‍മാര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വെള്ളം കയറിയതോടെ നിരവധി ആഡംബര വാഹനങ്ങള്‍ വെള്ളത്തിലായി. ബംഗളൂരുവിലെ ഏറ്റവും എക്സ്‌ക്ലൂസീവ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വെള്ളം കയറിയിരിക്കുന്നത്.

വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സിഇഒ വരുണ്‍ ബെറി, ബിഗ് ബാസ്‌ക്കറ്റ് സഹസ്ഥാപകന്‍ അഭിനയ് ചൗധരി, പേജ് ഇന്‍ഡസ്ട്രീസ് (ജോക്കി) എംഡി അശോക് ജെനോമല്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളാണ് ഇവിടെ ഉള്ളത്. കാര്‍ പോര്‍ച്ചിലെ ഇവരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങള്‍ വെള്ളം കയറിയ നിലയിലാണ്.

1

താമസക്കാരെ കഴിഞ്ഞ ദിവസം ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പെയ്ത തോരാത്ത മഴയില്‍ നഗരത്തിലെയും രാജ്യത്തെയും സമ്പന്നരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വീടുകള്‍ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ട് വെള്ളത്തിനടിയിലായി. എപ്സിലോണും സമീപത്തെ ഗേറ്റഡ് കമ്മ്യൂണിറ്റികളും ചൊവ്വാഴ്ച പ്രേത നഗരങ്ങളെ പോലെയാണ് കാണപ്പെട്ടത്.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

എപ്‌സിലോണിലെ ഒരു വില്ലയ്ക്ക് ശരാശരി 10 കോടി രൂപയാണ് വില. പ്ലോട്ടിന്റെ വലുപ്പമനുസരിച്ച്, വില 20-30 കോടി രൂപ വരെ കൂടും. ഒരു ഏക്കര്‍ പ്ലോട്ടിന് പ്രത്യക്ഷത്തില്‍ 80 കോടി രൂപ വരും. എന്നാല്‍ വെള്ളം വന്നതോടെ കോടിക്കണക്കുകള്‍ അപ്രസക്തമായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, വെള്ളം മൂടി കിടക്കുന്ന അത്യാഡംബര ജര്‍മ്മന്‍, ഇറ്റാലിയന്‍ കാറുകള്‍ കാണാം.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

3

ബി.എം.ഡബ്ലു, ലക്സസ്, ബെന്റ്ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്. ചില ആഡംബര വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളം കയറിയ കാറുകളെല്ലാം 65 ലക്ഷം മുതല്‍ രണ്ടര കോടിവരെ വിലയുള്ളതാണ്. വാഹനങ്ങളുടെ നഷ്ടം കണക്കാക്കണമെങ്കില്‍ വിശദമായ പരിശോധന വേണ്ടിവരും.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

4

എഞ്ചിന്‍ ബേ ഏരിയയില്‍ വെള്ളം കയറിയാല്‍ വാഹനത്തെ ഗുരുതരമായി ബാധിക്കും. ഇത് തുരുമ്പെടുക്കുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഴിഞ്ഞ ദിവസമാണ് അണ്‍അക്കാഡമി സിഇഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും ട്രാക്ടറില്‍ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

5

കുടുംബത്തെയും എന്റെ വളര്‍ത്തുമൃഗങ്ങളെയും ഒരു ട്രാക്ടറില്‍ ഒഴിപ്പിച്ചു. കാര്യങ്ങള്‍ മോശമാണ്. ദയവായി ശ്രദ്ധിക്കുക, എന്ന് ഗൗരവ് മുഞ്ജല്‍ ട്വീറ്റ് ചെയ്തിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ അറിയിക്കണം എന്നും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. സഹായിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Bengaluru flood: the billionaires villas was flooded and luxury cars were submerged in water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X