ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി.. യാഥാർഥ്യമാകുന്നത് വർഷങ്ങളായുള്ള ആവശ്യം!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ബാംഗ്ലൂർ നിന്നും മൈസൂരു - മംഗലാപുരം വഴി കണ്ണൂർ വരെ ഒരിക്കലെങ്കിലും യാത്ര ചെയ്താൽ ഈ റൂട്ട് തന്നെ വെറുത്തുപോകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഒന്നാമതേ വളഞ്ഞ് മൂക്ക് പിടിക്കുന്ന പോലെയുളള റൂട്ട്. കുറ്റം റൂട്ടിന്റെ മാത്രമല്ല, അവിടെയും ഇവിടെയും മണിക്കൂറുകളോളം വെറുതെ നിർത്തിയിട്ട് വെറുതെ മനുഷ്യനെ മിനക്കേടാക്കും. രാത്രി 8 മണിക്ക് ബാംഗ്ലൂർ നിന്നും എടുക്കുന്ന യെശ്വന്ത്പൂർ - ബാംഗ്ലൂർ എക്സ്പ്രസ് (എക്സ്പ്രസ് എന്ന് പേര് മാത്രമേ ഉള്ളൂ) രാവിലെ 11 മണി കഴിയും കണ്ണൂർ എത്താൻ. ഏതാണ്ട് 15 മണിക്കൂർ.

ഈ രോഹിത് ശർമ ആരാധകർ തള്ളുന്നത് പോലെ ഒരു സംഭവമാണോ അതോ വെറും ഓവർ റേറ്റഡോ? കണക്കുകൾ പറയുന്നത് നോക്കൂ!!

ഇപ്പോൾ ഇതാ ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത. ബാംഗ്ലൂർ നിന്നും മൈസൂർ വഴി പോകാതെ കണ്ണൂരിലെക്കുള്ള ട്രെയിൻ ശ്രാവണ ബലഗോള വഴി മംഗലാപുരത്തേക്ക് പോകാനൊരുങ്ങുന്നു എന്നതാണ് അത്. അടുത്ത ഫെബ്രുവരി മുതലാകും പുതിയ റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങുക. അതും ആഴ്ചയിൽ നാല് ദിവസം. ബാക്കി മൂന്ന് ദിവസവും സാധാരണ പോലെ മൈസൂർ - ഹസൻ - മംഗലാപുരം വഴിയുള്ള സർവ്വീസ് തുടരും. ഈ ദിവസങ്ങളിൽ ട്രെയിൻ സമയത്തിന് മാറ്റമുണ്ടാകില്ല.

train

ആഴ്ചയിൽ ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് ശ്രാവണബലഗോള വഴി തീവണ്ടി ഓടുക. രാത്രി ഏഴേകാലിന് പുറപ്പെടുന്ന വണ്ടി രാവിലെ 10 മണിക്ക് കണ്ണൂരിൽ എത്തു. ഏഴരക്ക് കാസർകോടും എട്ട് മണിക്ക് മുമ്പായി കാഞ്ഞങ്ങാടും എത്തും. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലായിരിക്കും കണ്ണൂർ നിന്നും ശ്രാവണബലഗോള വഴി തീവണ്ടി ബാംഗ്ലൂരിലെത്തുക. ബാംഗ്ലൂർ - കണ്ണൂർ തീവണ്ടി യാത്ര സമയം കുറക്കണം എന്നും റൂട്ട് പരിഷ്കരിക്കണം എന്നും ഉള്ളത് കാലങ്ങളായുള്ള ആവശ്യമാണ്.

ഇന്ത്യൻ ടീമിന് ട്രോൾ.. ധോണിക്ക് ട്രോൾ.. രോഹിത് ശർമയ്ക്ക് ട്രോൾ‌.. ഇത് മലയാളി ഡാ!!!

ഈ വര്‍ഷം മാർച്ചിലാണ് ശ്രാവണബലഗോള വഴിയുള്ള തീവണ്ടിപ്പാത യാഥാർഥ്യമായത്. പുതിയ റൂട്ടുമായുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ ഫെബ്രുവരി മുതല്‍ ഈ റൂട്ടിലെ റിസർവേഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആഴ്ചയിൽ മൂന്ന് ദിവസം നിലവിലുള്ള അതേ ഷെഡ്യൂളിലാകും ബാംഗ്ലൂർ - കണ്ണൂർ തീവണ്ടി ഓടുക. ഞായർ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പതിവ് പോലെ രാത്രി എട്ടരയ്ക്ക് ബാംഗ്ലൂർ മജസ്റ്റിക് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 11.10 ഓടെ കണ്ണൂരിൽ എത്തും.

English summary
Bengaluru-Mangaluru trains to take Shravanabelagola route from Februaruy next year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്