ബെംഗളൂരു മെട്രോ ജപ്പാന്‍ മാതൃകയില്‍ വികസിപ്പിക്കും; പാര്‍ക്കിംഗിന് അഞ്ചേക്കര്‍ സ്ഥലം: ഡികെ ശിവകുമാര്‍

ബെംഗളൂരുവിലെ ഭാവി മെട്രോ റെയില്‍ പാതകള്‍ ജപ്പാന്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്യുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 'നമ്മള്‍ മെട്രോ ശരിയായി ആസൂത്രണം ചെയ്തില്ല. ജപ്പാനില്‍, രാജ്യം മുഴുവന്‍ ട്രെയിന്‍ ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. പുതിയ മെട്രോ പാതകള്‍ക്കായി ജപ്പാന്‍ മാതൃക പരിഗണിക്കണമെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

ഡിഎംകെ തീരുമാനം മാറ്റുമോ? സ്റ്റാലിനെ അനുനയിപ്പിക്കാന്‍ ഇടത് പാര്‍ട്ടികള്‍ രംഗത്ത്
ഡിഎംകെ തീരുമാനം മാറ്റുമോ? സ്റ്റാലിനെ അനുനയിപ്പിക്കാന്‍ ഇടത് പാര്‍ട്ടികള്‍ രംഗത്ത്

ഇതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലം പാര്‍ക്കിംഗിനായി നീക്കിവയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Bengaluru Metro

'നഗര ഗതാഗതം, മാലിന്യ സംസ്‌കരണം, നഗര വികസന അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ മേഖല എന്നിവയില്‍ ജപ്പാനിലെ മികച്ച രീതികള്‍ കര്‍ണാടകയിലും നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജപ്പാനിലെ നഗര ഗതാഗത സംവിധാനം മാതൃകാപരമാണ്. അവര്‍ മെട്രോ സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നു. അവിടുത്തെ മെട്രോ സ്റ്റേഷനുകള്‍ മികച്ച രീതിയില്‍ ക്രമീകരിച്ച വാണിജ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു.

റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളെക്കാള്‍ മികച്ചതാണ്. കൃത്യനിഷ്ഠയിലും ശുചിത്വത്തിലും അവ ഒരു ഉന്നത നിലവാരം പുലര്‍ത്തുന്നു. നമ്മുടെ മെട്രോ സ്റ്റേഷനുകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നമ്മളും ആവിഷ്‌കരിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രിലില്‍ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലേക്ക് ജപ്പാനെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!
സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!

'ജപ്പാനിലെ മാതൃകകള്‍ നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും, അതിനനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. ജപ്പാന്‍ വിദേശകാര്യ മന്ത്രിയുമായും അംബാസഡറുമായും ഞാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവര്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിന് പുറത്തും പുതിയ വന്‍കിട പദ്ധതികള്‍ ആരംഭിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സന്ദര്‍ശന വേളയില്‍, ജപ്പാനിലെ പുതിയ നഗരങ്ങളുടെയും ടൗണ്‍ഷിപ്പുകളുടെയും വികസനത്തെക്കുറിച്ചും, അവിടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും ഞങ്ങള്‍ പഠിച്ചു. മാലിന്യത്തില്‍ നിന്ന് കുറഞ്ഞത് 24 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു പ്ലാന്റ് ഞാന്‍ സന്ദര്‍ശിച്ചു.

സമാനമായ ഒരു പദ്ധതി കര്‍ണാടകയിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ബെംഗളൂരുവില്‍ മാത്രമല്ല, ഹുബ്ബള്ളി-ധാര്‍വാഡ്, മൈസൂരു തുടങ്ങിയ നഗരങ്ങളിലും നടപ്പിലാക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു

ടൊയോട്ട തങ്ങളുടെ നിലവിലുള്ള നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹരോഹള്ളിയില്‍ 600 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കവാസാക്കി ഹെവി ഇന്‍ഡസ്ട്രീസ് ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്കിയോ ഒളിമ്പിക്‌സ് വേളയില്‍ ജപ്പാനില്‍ അവതരിപ്പിച്ച ടാക്‌സി മാതൃകയിലുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് സമാനമായ ഒരു മോഡല്‍ നമ്മുടെ സംസ്ഥാനത്തും നിര്‍മ്മിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്,' ഡികെ പറഞ്ഞു. ഇത് ഓട്ടോറിക്ഷകള്‍ക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma