ഡിഎംകെ തീരുമാനം മാറ്റുമോ? സ്റ്റാലിനെ അനുനയിപ്പിക്കാന്‍ ഇടത് പാര്‍ട്ടികള്‍ രംഗത്ത്

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാട് എടുക്കും എന്ന് അറിയിച്ച ഡിഎംകെയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നിര. തമിഴ്‌നാട് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്, ടിവികെ സര്‍ക്കാരിന് പിന്തുണ അറിയിച്ചതോടെ ഡിഎംകെ ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡീലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കും എന്ന് ഡിഎംകെ അറിയിച്ചത്.

ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം... ഈ രാശിക്കാരുടെ തലവര തെളിഞ്ഞു

കഴിഞ്ഞ ഏപ്രിലില്‍ ഇതേ ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തവരാണ് ഡിഎംകെ. എന്നാല്‍ മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ബില്ലിന് അനുകൂലമാണ് എന്നാണ് ഡിഎംകെ പറയുന്നത്. 22 എംപിമാരുള്ള ഡിഎംകെയുടെ ഈ നിലപാട് സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഡിഎംകെയെ അനുനയിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചിട്ടുണ്ട്.

Delimitation Bill 2026

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനുള്ള പിന്തുണ പുനഃപരിശോധിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡിഎംകെയോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്ററി മണ്ഡലങ്ങളെച്ചൊല്ലിയുള്ള ഈ പോരാട്ടം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം സിപിഎമ്മും ഡിഎംകെയോട് നിലപാട് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!
സ്വര്‍ണവില ഇടിവ് അവസാനിപ്പിക്കുന്നു! ഗ്രാം വില 33000 കടക്കും, പവന് 2.65 ലക്ഷം!

ഇടത് പാര്‍ട്ടികളുമായി ഡിഎംകെയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖവും സ്റ്റാലിനോട് നിലപാട് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ സീറ്റുകളില്‍ തമിഴ്നാടിനുള്ള നിലവിലെ 7.18% വിഹിതം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

'1971-ലെ സെന്‍സസിനെ അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിലവിലുള്ള പ്രാതിനിധ്യ ശതമാനം കുറയ്ക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ലമെന്റില്‍ ഈ ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാന്‍ സിപിഎമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിനെതിരെ രാജ്യത്തുടനീളം എതിര്‍പ്പ് സ്വരൂപിക്കാന്‍ ഞങ്ങളുടെ ദേശീയ നേതാക്കളും പ്രവര്‍ത്തിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

'മണ്ഡല പുനര്‍നിര്‍ണയം ബിജെപിയുടെ അവസാനത്തെ ആയുധം', ഒരു രക്ഷാ പദ്ധതിയെന്ന് രാഹുൽ ഗാന്ധി
'മണ്ഡല പുനര്‍നിര്‍ണയം ബിജെപിയുടെ അവസാനത്തെ ആയുധം', ഒരു രക്ഷാ പദ്ധതിയെന്ന് രാഹുൽ ഗാന്ധി

നടന്‍ പ്രകാശ് രാജും ഡിഎംകെയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഡീലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണം എന്നായിരുന്നു അദ്ദേഹം സ്റ്റാലിനോട് പറഞ്ഞത്.

ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് ഡിഎംകെ തങ്ങളുടെ തീരുമാനം ശനിയാഴ്ച പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും എംപിയുമായ എ. രാജ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലുമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലിനെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma