keyboard_backspace

പീഡിപ്പിച്ച ഒരുത്തനും രക്ഷപ്പെടില്ല; പുതുവത്സരത്തിന് യുവതികള്‍ പീഡിപ്പിക്കപ്പെട്ടതിന് തെളിവുണ്ട്‌

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: മുന്ന് ദിവസം മുന്നെ പുതപവത്സരദിനത്തില്‍ ബെംഗളൂരു സിറ്റി ഡൗണ്‍ ടൗണ് ഏരിയയില്‍ യുവതികള്‍ പീഡിപ്പിക്കപ്പെട്ടതിന് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചു. യുവതികള്‍ പീഡിപ്പിക്കപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ ബെംഗളൂരു പോലീസ് സംഘം കേസ് രഹസ്യമായി അന്വേഷിക്കുകയായിരുന്നെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂത് ട്വീറ്റ് ചെയ്തു. പീഡനം നടന്നിരുന്നെന്ന കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുത്തനും രക്ഷപ്പെടില്ല

ഒരുത്തനും രക്ഷപ്പെടില്ല

എംജി റോഡിലുള്ള നാല്‍പ്പത്തഞ്ച് ക്യാമറ വിഷ്വലുകള്‍ പോലീസിന് ലഭിച്ചു.

ആഭ്യന്തര മന്ത്രി

ആഭ്യന്തര മന്ത്രി

അതേസമയം പുതുവത്സരദിനത്തില്‍ യുവതികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രതികരണങ്ങള്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 ജി പരമേശ്വര

ജി പരമേശ്വര

ഇതൊക്കെ സംഭവിക്കുന്നത് സാധാരണമാണെന്നും യുവതലമുറയുടെ പാശ്ചാത്യ വേഷവിധാനമാണ് എല്ലാത്തിനും കാരണമെന്നുമാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചത്.

പുതുവര്‍ഷ ദിനം

പുതുവര്‍ഷ ദിനം

പുതുവര്‍ഷ ആഘോഷത്തിനായി ബംഗലൂരു എംജി റോഡില്‍ ഒത്തുചേര്‍ന്ന സ്ത്രീകളാണ് ലൈംഗിക അതിക്രമത്തിനും അശ്ലീല പദപ്രയോഗങ്ങള്‍ക്കും ഇരയായത്.

 പ്രസ്താവന

പ്രസ്താവന

പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനോ ജനങ്ങളെ സംരക്ഷിക്കാനോ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടവരെ കുറ്റപ്പെടുത്തി പോലീസ് മന്ത്രി രംഗത്തുവന്നത്. ജി പരമേശ്വരക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

 കിരണ്‍ റിജിജു

കിരണ്‍ റിജിജു

കര്‍ണാടക മന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണ നിന്ദ്യമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

ട്വീറ്റ് ചെയ്തു

ട്വീറ്റ് ചെയ്തു

പോലീസ് ബന്തവസിന് നടുക്കാണ് സ്ത്രീകള്‍ക്ക് നേര്‍ക്ക് ലൈംഗിക അതിക്രമങ്ങളും ഉപദ്രവവും അശ്ലീല പദപ്രയോഗങ്ങളും ഉണ്ടായത്. പലരും ശല്യപ്പെടുത്തലും പീഡനവും സഹിക്കാതെ വനിത പോലീസിനരികിലേക്കെത്തി അഭയം തേടുകയും ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അതിക്രമങ്ങള്‍ തടയാനും പോലീസിന് കഴിഞ്ഞില്ല. പോലീസിനെതിരെ വന്‍ പ്രതിഷേധം കത്തി നില്‍ക്കുമ്പോഴാണ് കമ്മീഷണര്‍ എസ്‌ഐആര്‍ രജിസ്റ്റര്‍ ചെയതെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
Three days after the New Year eve revelry turned into a nightmare for several women who were allegedly molested at a large gathering in city's downtown area, police today claimed to have found "credible" evidence of molestation and have registered an FIR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X