കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരിന്റെ തൊണ്ടവരളും കണ്ണുകള്‍ ഇരുട്ടിലാകും, നഗരത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല!

വേനല്‍കാലം കഴിച്ച് കൂട്ടാന്‍ കൃഷ്ണരാജ സാഗറില്‍ മതിയായ വെള്ളമില്ലെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു, മൈസൂര്‍, മാണ്ഡ്യ തുടങ്ങിയ ടൗണുകളും മറ്റ് ഗ്രാമങ്ങളും വെള്ളത്തിന് വേണ്ടി ആശ്രയിക്കുന്നത് കൃഷ്ണരാജ സാഗര്‍..

  • By Akhila
Google Oneindia Malayalam News

ബെംഗളൂരു; വേനല്‍കാലം കഴിച്ച് കൂട്ടാന്‍ കൃഷ്ണരാജ സാഗറില്‍ മതിയായ വെള്ളമില്ലെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു, മൈസൂര്‍, മാണ്ഡ്യ തുടങ്ങിയ ജില്ലകളും മറ്റ് സമീപ പ്രദേശങ്ങളും വെള്ളത്തിന് വേണ്ടി ആശ്രയിക്കുന്നത് കൃഷ്ണരാജ സാഗര്‍ ഡാമിനെയാണ്. വര്‍ഷക്കാലത്ത് ആവശ്യമായ മഴ ലഭിക്കാത്തതാണ് ഡാമിലെ വെള്ളം ഇത്രയുമധികം കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടക്, ഹസന്‍, മൈസൂര്‍ ജില്ലകളിലെ കാലവസ്ഥയും വെള്ളം കുറയാന്‍ കാരണമായിട്ടുണ്ട്

നിലവില്‍ 11.46 ടിഎംടി അടിയാണ് കൃഷ്ണരാജ സാഗറിലെ ജലനിരപ്പ്. 4.4 ടിഎംടി അടി ജലനിരപ്പാണ് കുറവ് വന്നിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇവിടെ നിന്നുള്ള ജലവിതരണം കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. മാര്‍ച്ച് 4 2016ലും ഡാമില്‍ ഇതേ അവസ്ഥ അനുഭവപ്പെട്ടിരുന്നു. ഏപ്രില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഈ ജില്ലകളില്‍ കടുത്ത ജലക്ഷാമമായിരിക്കും അനുഭവപ്പെടുക.

krs-dam2

ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ വൈദ്യുതി വിതരണത്തിലും തടസം നേരിട്ടു. വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടതോടെ വൈദ്യുതി ജനറേറ്ററുകള്‍ അനിവാര്യമാണ്. ജലക്ഷാമം പരിഹരിക്കാനായി നീരവാരി നിഗം 45 കോടി രൂപ മുടക്കി പമ്പ് സെറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ വന്‍ ചെലവ് വരുന്നതുക്കൊണ്ട് തന്നെ ബെഗംളൂരു ജലവിതരണ ബോര്‍ഡും മാലിന്യ നിര്‍മ്മാജന ബോര്‍ഡും പദ്ധതിയില്‍ നിന്ന് മുഖം തിരിക്കുകയാണ്.

ജലക്ഷാമം പരിഹരിക്കാനായി ബെംഗളൂരു ജലവിതരണബോര്‍ഡ് മാലിന്യ നിര്‍മ്മാജന ബോര്‍ഡ് ജലസംഭരണികളുടയെും കുഴല്‍കിണറുകളുടെയും എണ്ണം കൂട്ടാനും നിലവിലെ കുഴല്‍ കിണറുകള്‍ വൃത്തിയാക്കിയെടുക്കാനും പദ്ധതിയിടുന്നുണ്ട്. കൃഷ്ണരാജ സാഗര്‍ ഡാമിന് പുറമെ കര്‍ണ്ണാടകയിലെ മറ്റ് ജലവിതരണ ഡാമുകളും വരള്‍ച്ച നേരിടുകെയാണ്.

English summary
Bengaluru running out of water even before summer kicks in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X