'വര്‍ക്ക് ഫ്രം ഹോം കാറില്‍ വേണ്ട, വീട്ടില്‍ മതി'; ലാപ്ടോപ് നോക്കി കാറോടിച്ച യുവതിക്ക് എട്ടിന്റെ പണി
ബംഗളുരു: വര്‍ക്ക് ഫ്രം ഹോം ഇന്ത്യയില്‍ ഇന്ന് സാധാരണമാണ്. കോവിഡ് മഹാമാരിയുടെ കാലത്താണ് പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനം ജീവക്കാര്‍ക്ക് അനുവദിച്ചുതുടങ്ങിയത്. മഹാമാരിയുടെ കാലം കഴിഞ്ഞെങ്കിലും പല കമ്പനികളും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ട്. ഐ ടി മേഖലയിലെ കമ്പനികളാണ് കൂടുതലും ഈ രീതി പിന്തുടരുന്നത്.
കുഞ്ഞുങ്ങളുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വലിയ സൗകര്യമാണ്. ഓഫീസിലേക്കുള്ള നീണ്ട യാത്ര ഒഴിവാക്കി വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു. അതേസമയം, വര്‍ക്ക് ഫ്രം ഹോം കരുതുന്നത്ര എളുപ്പമല്ല. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നതായി പരാതികള്‍ ഉയരാറുണ്ട്.

ഇപ്പോഴിതാ, വാഹനമോടിക്കുമ്പോള്‍ ലാപ്ടോപ് ഉപയോഗിച്ച യുവതിക്ക് പിഴ ഈടാക്കിയിരിക്കുകയാണ് ബംഗളൂരു ട്രാഫിക് പൊലീസ്. യുവതി ലാപ്ടോപ് ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശ്രദ്ധിച്ച് വാഹനം ഓടിച്ചാല്‍ പോലും വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന ഈ കാലത്ത് ഇത്ര അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരേ നിരവധി പേര് രംഗത്തുവന്നിരുന്നു. മറ്റുള്ളവരുടെ ജീവനും കൂടി ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ലാപ്ടോപ് മാറ്റിവയ്ക്കാന്‍ പോലും സമയമില്ലാത്ത രീതിയിലാണ് രാപ്പകല്‍ ജോലി ചെയ്യേണ്ടി വരുന്നതെന്ന ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ ബംഗളൂരു ട്രാഫിക് പൊലീസ് അന്വേഷണം നടത്തുകയും യുവതിയെ പിടികൂടുകയുമായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
ബംഗളൂരുവിലെ ആര്‍ടി നഗറിലൂടെ അമിത വേഗത്തില്‍ കാറോടിക്കുന്നതിനിടെയാണ് ലാപ്ടോപ്പിലും ശ്രദ്ധിക്കുന്നത്. സമീപത്തുകൂടി വാഹനത്തില്‍ പോയ ഒരാള്‍ യുവതിയുടെ ഗതാഗത ലംഘനം കാമറയില്‍ പകര്‍ത്തി. ഇത് വൈറലാകുകയും ചെയ്തു. വീഡിയോയില്‍ നിന്ന് ലഭിച്ച സൂചനകള്‍ പരിശോധിച്ച് നടത്തിയ അനേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
സ്റ്റിയറിങ്ങിനു മുകളിലാണ് ലാപ്ടോപ് വച്ചിരുന്നത്. അമിത വേഗതയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് 1,000 രൂപ പിഴ ചുമത്തിയതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ (ട്രാഫിക്, നോര്‍ത്ത് ഡിവിഷന്) സമൂഹ മാധ്യമമായ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു. വാഹനമോടിക്കുമ്പോഴല്ല വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ലാപ്ടോപ്പ് ഉപയോഗിച്ച് വാഹനമോടിക്കുന്ന സ്ത്രീയുടെ വീഡിയോയും അവര്‍ക്ക് പിഴ ചുമത്തുന്നതും ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിലര്‍ പൊലീസിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി. അതിന്റെ ഫലമാണ് യുവതിയുടെ പ്രവൃത്തികള്‍. സ്ത്രീയെ ബോധമില്ലാത്തള് എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് മേഖലയിലെ 90 മണിക്കൂര്‍ ജോലി സംസ്കാരത്തിന്റെ ഫലമാണിതെന്നാണ് ഒരാള്‍ കുറിച്ചത്.
ചിലര്‍ കമന്റുകളിലൂടെ സ്ത്രീയോട് സഹതാപം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ പ്രവൃത്തിയെ പിന്തുണയ്ക്കുന്നില്ല. വാഹനമോടിക്കുമ്പോള്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നാണ് കമന്റിട്ട ഒരാള്‍ ആവശ്യപ്പെട്ടത്.
-
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ്












Click it and Unblock the Notifications