കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ ഭാരത് ബന്ദില്‍ സ്തംഭിച്ച് ദില്ലി; ഒന്നര കിലോ മീറ്ററോളം ഗതാഗതക്കുരുക്ക്

Google Oneindia Malayalam News

ദില്ലി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ കുടുങ്ങി നിരവധി കാര്‍ യാത്രക്കാര്‍. തിങ്കളാഴ്ച രാവിലെ ഗുരുഗ്രാം-ഡല്‍ഹി അതിര്‍ത്തിയില്‍ കാറുകള്‍ നിരനിരയായി കാണപ്പെട്ടു. ഗുരുഗ്രാമില്‍ നിന്ന് ദില്ലി നഗരത്തിലേക്ക് പുറപ്പെട്ട കാറുകളാണ് ട്രാഫിക്ക് ബ്ലോക്കില്‍ കൂടുതലായും പെട്ടുകിടക്കുന്നത്. ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ കനത്ത സുരക്ഷാ സന്നാഹം ഉണ്ടായിരുന്നു. ഒന്നരക്കിലോ മീറ്ററാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.

'വീടും മദ്യഷാപ്പും ഓഫര്‍ നല്‍കിയത് സുരേന്ദ്രൻ നേരിട്ട്', പിന്മാറാൻ 50 ലക്ഷം ചിലവിട്ടു, കെ സുന്ദര വീണ്ടും'വീടും മദ്യഷാപ്പും ഓഫര്‍ നല്‍കിയത് സുരേന്ദ്രൻ നേരിട്ട്', പിന്മാറാൻ 50 ലക്ഷം ചിലവിട്ടു, കെ സുന്ദര വീണ്ടും

ദേശീയ പാതയില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. കര്‍ഷക ബന്ദിനെ തുടര്‍ന്ന് ദില്ലിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രക്ഷോഭം.

india

ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയിലും രാജോക്രി ഫ്‌ലൈ ഓവറിനു സമീപവും ഡല്‍ഹി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കാരണം അതിവേഗ പാതയിലെ ഗതാഗതം മന്ദഗതിയിലാണെന്ന് ഗുരുഗ്രാം ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷക സംഘടനകളുടെ പ്രതിഷേധ ആഹ്വാനം നേരിടാന്‍ ഞങ്ങള്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഗുരുഗ്രാമിലെ ട്രാഫിക് അവസ്ഥയെക്കുറിച്ച് പോലീസ് ആളുകളെ അറിയിച്ചുകൊണ്ടിരിക്കും.

രാത്രിയിലെ അപകടം..മുഖത്ത് 18 സ്റ്റിച്ച്..അവർ തിരിഞ്ഞ് നോക്കിയില്ല..ജീവിതം മാറ്റിമറിച്ച അനുഭവം പറഞ്ഞ് പേളിരാത്രിയിലെ അപകടം..മുഖത്ത് 18 സ്റ്റിച്ച്..അവർ തിരിഞ്ഞ് നോക്കിയില്ല..ജീവിതം മാറ്റിമറിച്ച അനുഭവം പറഞ്ഞ് പേളി

ഗാസിയാബാദിന്റെയും നോയിഡയുടെയും അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി, ചില പ്രധാന റൂട്ടുകളിലെ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗാസിയാബാദിനെയും ഡല്‍ഹിയിലെ നിസാമുദ്ദീനെയും ബന്ധിപ്പിക്കുന്ന ഒരു ദേശീയപാത ഗാസിയാബാദ് പോലീസ് അടച്ചു. കഴിഞ്ഞ നവംബര്‍ മുതല്‍ ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) പ്രതിഷേധ സ്ഥലം കൂടിയായ യുപി ഗേറ്റില്‍, വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലീസ് ഹൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാരത് ബന്ദ് ആഹ്വാനം കാരണം ഡല്‍ഹിയിലും ഗാസിയാബാദിനും ഇടയിലുള്ള ഈ റൂട്ടില്‍ നിന്ന് ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര സിംഗ് പിടിഐയോട് പറഞ്ഞു.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, കര്‍ഷക സംഘടകളെ കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍, ബഹുജന്‍ സമാജ്വാദ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, തെലുങ്ക് ദേശം പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയില്‍ വൈകീട്ട് നാല് മണി വരെ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ഈ 27 ന് കേരളത്തിൽ ഹർത്താൽ..ബന്ദ് എൽഡിഎഫ് ഏറ്റെടുക്കും

English summary
Bharat Bandh: Delhi at a standstill over Bharat Bandh; Traffic jam on Guru Gram border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X