കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര നൂറ്റാണ്ടിലെ കോമഡി, ഇത് പാകിസ്താനില്‍ പോയി നടത്തട്ടെ, പരിഹസിച്ച് ഹിമന്ത ശര്‍മ

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ കോമഡിയാണ് ഭാരത് ജോഡോ യാത്ര. പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയില്‍ ലയിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കട്ടെ. കാരണം കോണ്‍ഗ്രസാണ് രാജ്യത്തിന്റെ വിഭജനത്തിന് കാരണക്കാരെന്നും ഹിമന്ത കുറ്റപ്പെടുത്തി.

2015ല്‍ കോണ്‍ഗ്രസ് വിട്ടാണ് ഹിമന്ത ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യ ഇപ്പോഴും ഐക്യതയിലാണ് നില്‍ക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകട്ടെ. അവിടെ ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന് നടത്താമെന്നും ഹിമന്ത പരിഹസിച്ചു.

1

ഇന്ത്യക്ക് ഒരു പ്രശ്‌നവുമില്ല. രാജ്യത്തിന് ഐക്യതയും അഖണ്ഡതയുമുണ്ട്. കോണ്‍ഗ്രസാണ് രാജ്യത്തെ വിഭജിച്ചത്. മുത്തച്ഛന്‍ ചെയ്ത വെച്ച കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കില്‍ പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ നോക്കട്ടെ. ഇന്ത്യയില്‍ ഭാരത് ജോഡോ യാത്രയുടെ ആവശ്യമില്ല.

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

അങ്ങനെ കുറ്റബോധമോ നിരാശയോ തോന്നുന്നുണ്ടെങ്കില്‍ വേഗം പാകിസ്താനിലേക്ക് പോയ്‌ക്കൊള്ളൂ. അവിടെ ഭാരത് ജോഡോ യാത്ര നടത്തി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കൂ. പാകിസ്താനെയും ബംഗ്ലാദേശിനെയും നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കി അഖണ്ഡ ഭാരതം സാധ്യമാക്കാന്‍ ശ്രമിക്കാമെന്നും ഹിമന്ത പറഞ്ഞു.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കോമഡിയാണ് ഭാരത് ജോഡോ യാത്ര. ഇന്ന് നമ്മള്‍ ജീവിക്കുന്ന ഭാരതം ഐക്യമുള്ളതാണ്. ഇന്ത്യ ഒരൊറ്റ സമയത്ത് മാത്രമേ വിഭജിക്കപ്പെട്ടിട്ടുള്ളൂ. അത് 1947ലാണ്. കോണ്‍ഗ്രസ് അതിന് സമ്മതിച്ചത് കൊണ്ട് മാത്രമാണ്. രാഹുല്‍ ഗാന്ധി പാകിസ്താനിലേക്ക് പോയി അവരെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

അതേസമയം ശര്‍മയ്ക്ക് മറുപടിയുമായി ജയറാം രമേശ് രംഗത്ത് വന്നു. ബിജെപിയോട് എത്ര ആത്മസമര്‍പ്പണം ഹിമന്തയ്ക്കുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണെന്നും, വേറൊന്നും അതിലിലെന്നും ജയറാം രമേശ് പരിഹസിച്ചു.

അതേസമയം ആരാണ് ഈ ജയറാം രമേശ് എന്നായിരുന്നു ഹിമന്ത ഇതിന് മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായിരിക്കുകയാണ്. 3500 കിലോമീറ്റര്‍ നീളുന്ന ഭാരത പര്യടനമാണിത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ യാത്ര ചെയ്യും. കാല്‍നടയായിട്ടാണ് യാത്ര. 150 ദിവസത്തോളം യാത്ര നീണ്ട് നില്‍ക്കും.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പര്യടനമാണിത്. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിലുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസ് രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമുണ്ടാവും.

ആമസോണ്‍ ഡെലിവെറി ബോയുടെ കാരുണ്യ ഹസ്തം; കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത് 3 പട്ടിക്കുട്ടികളെആമസോണ്‍ ഡെലിവെറി ബോയുടെ കാരുണ്യ ഹസ്തം; കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത് 3 പട്ടിക്കുട്ടികളെ

English summary
bharat jodo yatra biggest comedy of the century, himata biswa sarma mocks rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X