പ്രമുഖ നടി അഞ്ജലിയുടെ ആത്മഹത്യ ദുരൂഹമെന്ന് സുഹൃത്തുക്കള്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പ്രമുഖ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ(29)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്ധേരി വെസ്റ്റിലെ ജുഹുവില്‍ നടിയുടെ താമസസ്ഥലത്താണ് ആത്മഹത്യ. അഞ്ജലിയുടെ ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വീട്ടുടമസ്ഥന്‍ അഞ്ജലിയുടെ മുറിയില്‍ അന്വേഷിച്ചെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

anjali-srivastava

ജുഹുവിലെ പരിമാള്‍ സൊസൈറ്റിയിലായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. നടി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഡിഎന്‍ നഗര്‍ പോലീസ് ആണ് അന്വേഷണം നടത്തുന്നത്. അഞ്ജലി ആത്മഹത്യ ചെയ്യാന്‍ കാരണമൊന്നും അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്. നടിയുടെ മരണം ഞെട്ടിച്ചെന്നും ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പാണ് നടിയും മോഡലുമായ കൃതിക ചൗധരി ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയുടെ മരണവും.


English summary
Bhojpuri actor found dead at Mumbai home
Please Wait while comments are loading...