പരീക്ഷയ്ക്ക് ജയിക്കണോ ശിവലിംഗമുണ്ടാക്കാണം!! കുട്ടികളോട് ശിവലിംഗമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് സ്കൂൾ

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പൽ: പഠനത്തിനാവശ്യമായ വർക്ക് ഷോപ്പുകളാണ് സാധരണ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നത്. എന്നാൽ ഭോപ്പാൽ സ്കൂളിൽ അൽപം വ്യത്യസ്തമാണ്.വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഗവണ്‍മെന്റ് സ്കൂളിൽ കുട്ടികള്‍ക്ക് ശിവലിംഗമുണ്ടാക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. സ്കൂള്‍ അധികൃതരുടെ നടപടി വിവാദമായിട്ടുണ്ട്. ഭോപാൽ ടിടി നഗറിലെ കമല നെഹ്രു ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്. വര്‍ക്ക്ഷോപില്‍ പങ്കെടുക്കില്ലെന്നറിയിച്ച നൂറുകണക്കിന് മുസ്ലീം വിദ്യാർത്ഥികളെ മറ്റൊരു ക്ലാസ്റൂമിലേക്ക് മാറ്റിയിരുത്തി. പിന്നീട് കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.

ആധാർ കുടുംബത്തിന്റെ രക്ഷകനായി!!! മാതാപിതാക്കൾക്ക് നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടി!!!

കളിമണ്ണിൽ നിന്ന് ശിവലിംഗങ്ങൾ നിർമ്മിക്കാൻ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ്പാണ് സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്. പരീക്ഷയിൽ നല്ല മാർക്ക് നേടിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു നല്ല ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഒരു ശിവലിംഗം പൂർണ്ണമായി നിര്‍മ്മിച്ച് സമർപ്പിക്കുക.'' സ്കൂള്‍ പ്രിൻസിപ്പൽ നിഷ കമ്രാനി കുട്ടികളോട് പറഞ്ഞു. ഒരു ഹിന്ദു പുരോഹിതന്റെ സാന്നിധ്യവും വർക്ക് ഷോപ്പിലുണ്ടായിരുന്നു. പുരോഹിതന്റെ നേതൃത്വത്തില്‍ മൈക്രോഫോണിലൂടെ സംസ്കൃത മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് യാഗവും സ്കൂളിൽ നടത്തി.

bopal

ഇക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നുവെന്നും എന്നാൽ കുട്ടികള്‍ ആരും പരാതി നൽകിയിട്ടില്ലയെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് ജോഷി പറഞ്ഞു. എന്നാൽ 'നിര്‍ബന്ധപൂര്‍വ്വം ആരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പങ്കെടുക്കാത്തവരെ പോകുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.'' ദീപക് ജോഷി പറഞ്ഞു. എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വൈസ് പ്രിൻസിപ്പൽ എന്നിവരടക്കമുള്ളവര്‍ വിഷയത്തിൽ പ്രതികരികരിച്ചിട്ടില്ല.

English summary
Around hundred Muslim students of a government girls’ school in Bhopal boycotted a workshop, organised by the authorities, that required the participants to make Shivlings aka Shiva Lingams from clay. The principal of the school reportedly told students to participate in the workshop if they want good marks in exams.
Please Wait while comments are loading...