കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 പേരെ തലക്കടിച്ചുകൊന്ന ആ 'സീരിയല്‍ കില്ലര്‍' 19കാരന്‍; കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്‌

Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലിനെ കുറച്ച് ദിവസങ്ങളായി ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ പ്രതി പിടിയിൽ. പോലീസിന്റെ പിടിയിൽ ആയ പ്രതിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാല് സെക്യൂരിറ്റി ഗാർഡുകളെയാണ് പ്രതി ഉറക്കത്തിൽ കൊലപ്പെടുത്തിയത്. പ്രതി ഒരാളെ ആക്രമിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ശിവപ്രസാദ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. വെറും 19 വയസുമാത്രമാണ് പ്രതിയുടെ പ്രായം. കെ‌ജി‌എഫിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രശസ്തനാകാൻ പ്രതി ആഗ്രഹിച്ചിരുന്നതായാണ് വൃത്തങ്ങൾ പറയുന്നത്. കൊല്ലപ്പെട്ട ഒരാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ ലൊക്കേഷൻ പോലീസ് പിന്തുടർന്നാണ് പ്രതിയെ പിടിച്ചത്. ഷോർട്‌സും ഷർട്ടും ധരിച്ച കൊലയാളി ഇരയെ അടിക്കുകയും തുടർന്ന് കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്യുന്നതു ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഓടുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.

1

സാഗറിൽ മൂന്ന് രാത്രികളിലായി മൂന്ന് സുരക്ഷാ ജീവനക്കാരെയും ഭോപ്പാലിൽ ഒരാളെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ഗാർഡുകളെ മാത്രമാണ് ഇയാൾ ലക്ഷ്യമിട്ടത്. അതേസമയം എന്തിന് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത് എന്നത് കേട്ട പോലീസ് ഞെട്ടി.

'ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട്': അനുഭവം പറഞ്ഞ് യൂസഫലി'ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട്': അനുഭവം പറഞ്ഞ് യൂസഫലി

2

പ്രശസ്തിക്ക് വേണ്ടിയാണ് ഇയാൾ ആളുകളെ കൊന്നത്. ഇരകളെ പരിചയം പോലും പ്രതിക്ക് ഇല്ല. നാലു പേരെയല്ല, ആറു പേരെ വധിച്ചുവെന്നാണ് ഇയാളുടെ മൊഴിയില്‍ പറയുന്നത്. നേരത്തെ ഭോപ്പലിനെ ഖജുറിയില്‍ ഒരു സെക്യുരിറ്റി ജീവനക്കാരനെ വധിച്ചു. ഏതാനും വര്‍ഷം മുന്‍പ് പുനെയിലൂം ഒരാളെ വധിച്ചുവെന്ന് ഇയാള്‍ പറയുന്നു.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

3

നേരത്തെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിജിപി സുധീന്‍ സക്‌സേന അറിയിച്ചു. ചൊവ്വാഴ്ച സാഗറില്‍ ആക്രമണത്തിന് ഇരയായ മംഗള്‍ അഹിര്‍വാള്‍ ബുധനാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്. സംഭവത്തെക്കുറിച്ച് മംഗള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി. പ്രതിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പോലീസ് 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

4


സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഉറങ്ങുന്നവരെ ആക്രമിച്ചുകൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. ഉത്തം രജക്, കല്യാണ്‍ ലോധി, സുബ്രഹ്മണ്യം ദുബെ എന്നിവരെയാണ് മൂന്‍പ് കൊലപ്പെടുത്തിയത്. ഉത്തം രജകിനെ മേയ് മാസത്തിലും മറ്റു രണ്ടു പേരെയും ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു കൊലപ്പെടുത്തിയത്.

English summary
Bhopal:The teenager who killed five people was finally caught by the police, here is how
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X