കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയിൽ അനസ്തേഷ്യയ്ക്ക് വിഷവാതകം, വിതരണക്കാരൻ ബിജെപി നേതാവ്, അന്വേഷണത്തിന് ഉത്തരവ്

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഭാഗമായുള്ള ഈ ആശുപത്രിയില്‍ ജൂണ്‍ ആറ് മുതല്‍ എട്ടുവരെയുള്ള മൂന്നു ദിവസങ്ങളിലാണ് 14 രോഗികള്‍ മരിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

വാരാണസി: യുപിയിൽ അനസ്തേഷ്യയ്ക്ക് വിഷവാതകം ഉപയേഗിച്ച് 14 പേർ മരിച്ച സംഭവത്തിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വാരണാസിയിലെ സുന്ദർലാൽ ആശുപത്രിയിൽ ജൂണിൽ നടന്ന സംഭവത്തിലാണ് അലഹബാദ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

yogi

പറ്റില്ലെങ്കിൽ പറയൂ, ആറു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചു കാണിക്കാം, മോദിയെ വെല്ലുവിളിച്ച് രാഹുൽപറ്റില്ലെങ്കിൽ പറയൂ, ആറു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചു കാണിക്കാം, മോദിയെ വെല്ലുവിളിച്ച് രാഹുൽ

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള ആശുപത്രിയിലാണ് ജൂൺ 6 മുതൽ എട്ടു വരെയുള്ള മൂന്ന് ദിവസങ്ങളിൽ 14 രോഗികൾ മരിച്ചത്.

ശസ്ത്രക്രിയയ്ക്ക് വിഷവാതകം

ശസ്ത്രക്രിയയ്ക്ക് വിഷവാതകം

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള സുന്ദർലാൽ ആശുപത്രിയിലാണ് അനസ്തേഷ്യയ്ക്ക് വിഷ വാതകം നൽകിയതിനെ തുടർന്ന് രോഗികൾ മരിച്ചത്.

മരണകാരണം അനസ്തേഷ്യയ

മരണകാരണം അനസ്തേഷ്യയ

രോഗികൾ മരിക്കാനുള്ള കാരണം അനസ്തേഷ്യയ്ക്ക് ഉപയോഗിച്ച വിഷവാതകമാണെന്ന കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന നിലവാരത്തിലുള്ള നൈട്രസ് ഒക്സൈഡാണ് സർജറികൾക്ക് ഉപയോഗിച്ചത്.

 വിഷകാരിയായ രാസവസ്തു

വിഷകാരിയായ രാസവസ്തു

രോഗികളുടെ ചികിത്സാ ആവശ്യത്തിന് ഉപയോഗിക്കുന്ന മരുന്നായിരുന്നില്ല ഇതെന്നും പകരം അപകടകാരിയായ രാസ വസ്തുവാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ നേരിട്ടുള്ള ഉപയോഗമാണ് രോഗികളുടെ മരണത്തിന് കാരണമായതെന്നും ഉത്തർ പ്രദേശ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ആശുപത്രിക്കെതിരെ കേസെടുത്തു

ആശുപത്രിക്കെതിരെ കേസെടുത്തു

ചികിത്സയിലെ കുറ്റകരമായ അനാസ്ഥയുടെ പേരിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡോക്ടർക്കെതിരെ പരാതി

ഡോക്ടർക്കെതിരെ പരാതി

മരിച്ച രോഗികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അനസ്തേഷ്യൻ വിഭാഗത്തിന്റെ തലവന്‍ ഡോ. പി. രഞ്ജന്‍ അടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.

വാതകം നൽകിയത് ബിജെപി നേതാവിന്റെ സ്ഥാപനം

വാതകം നൽകിയത് ബിജെപി നേതാവിന്റെ സ്ഥാപനം

അലഹബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ പാരെർഹാത് ഇൻഡസ്ട്രയിൽ എന്റർപ്രൈസാണ് നൈട്രസ് ഓക്സൈഡ് ആശുപത്രിക്ക് എത്തിച്ചു നൽകിയതെന്നു കണ്ടെത്തിയിരുന്നു. ബിജെപിയുടെ അലഹബാദ് നോര്‍ത്ത് എംഎല്‍എ ഹര്‍ഷവര്‍ധന്‍ ബാജ്‌പേയിയുടെ പിതാവ് അശോക് കുമാര്‍ ബാജ്പേയി ആണ് ഈ സ്ഥാപനത്തിന്റെ ഡയറക്ടറെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നുണ്ട്.

മരണകാരണം വാതകമല്ല

മരണകാരണം വാതകമല്ല

മരുന്നുകൾ വിൽക്കാനോ ഉൽപാദിപ്പിക്കാനോ ലൈസൻസുള്ള സ്ഥാപനമല്ല പാരെർഹാത് ഇൻഡസ്ട്രയിൽ എന്റർപ്രൈസെന്ന് ഹർഷവർധൻ വാജ്പേയി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അനസ്‌തേഷ്യയ്ക്ക് ഉപയോഗിച്ച വാതകമാണ് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു.

English summary
A joint investigation team of the Centre and UP government, probing an unusually high number of deaths within three days in the surgery ward of a hospital attached to the controversy-hit Banaras Hindu University, has found that industrial-grade gas, not permitted in medicine, was being used for administering anaesthesia to patients undergoing surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X