കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും, വിദ്യാര്‍ത്ഥിക്ക് ബിജെപിയുടെ മര്‍ദ്ദനം

  • By Sruthi K M
Google Oneindia Malayalam News

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥിക്ക് ബിജെപിയുടെ മര്‍ദ്ദനം. വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലാണ് സംഭവം നടന്നത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോദി.

പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്നും മടങ്ങുന്നതിനിടെയാണ് മോദിക്കെതിരെ വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം ഉണ്ടായത്. പോലീസ് ഇയാളെ പിടിച്ചു മാറ്റി നിര്‍ത്തിയതിനുശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ ആക്രമിച്ചത്. അശുതോഷ് സിങ് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.

narendra-modi

സര്‍വ്വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുക മാത്രമാണ് മോദി ചെയ്തത്. കഴിഞ്ഞ മാസം സമാനമായ സംഭവം ലക്‌നൗവിലെ അബേദ്കര്‍ സര്‍വ്വകലാശാലയില്‍ നിന്നും മോദി നേരിട്ടിരുന്നു. മുദ്രാവാക്യം മുഴക്കിയാണ് മോദിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ജെഎന്‍യു വിഷയത്തിലും രോഹിത് വെമുലയുടെ ആത്മഹത്യയിലും പ്രതിഷേധിച്ച് രാജ്യത്ത് എല്ലായിടത്തും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാകാം മോദിയോടുള്ള പ്രതിഷേധവും.

English summary
A student who shouted out to Prime Minister Narendra Modi at the Banaras Hindu University (BHU) in Varanasi was beaten up allegedly by BJP activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X