മോദി സര്‍ക്കാര്‍ വന്നു, വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞു
ദില്ലി: രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാകാതെ നോക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറുതെയായില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞു എന്ന കണക്കുകള്‍ തന്നെ തെളിവ്. ചൊവ്വാഴ്ച ലോക്സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഏറ്റവും അധികം കലാപങ്ങള്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. മഹാരാഷ്ട്രയും കര്‍ണാടകയും തൊട്ടുപിന്നില്‍.
2013 ല്‍ രാജ്യത്ത് ചെറുതും വലുതുമായി 823 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. 2014 ഒക്ടോബര്‍ വരെ 561 ആണ്. ഇത്രയും കലാപങ്ങളിലായി 2013 ല്‍ 133 പേര് കൊല്ലപ്പെട്ടു. 2269 പേര്‍ക്ക് പരിക്കേറ്റു. 2014ലാകട്ടെ മരണപ്പെട്ടവരുടെ എണ്ണം 90 ഉം പരിക്കേറ്റവരുടെ എണ്ണം 1688 ഉം ആണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ രാജുവാണ് ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ഉത്തര്‍ പ്രദേശില്‍ ഒക്ടോബര്‍ വരെ 123 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഉണ്ടായിരിക്കുന്നത്. 25 പേര് കൊല്ലപ്പെടുകയും 364 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2013 ല്‍ 247 കലാപങ്ങളിലായി ഉത്തര്‍ പ്രദേശില്‍ 77പേര് കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ 82, കര്‍ണാടകയില്‍ 68, രാജസ്ഥാനില്‍ 61, ഗുജറാത്തില്‍ 59, ബിഹാറില്‍ 51, മധ്യപ്രദേശില്‍ 42 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ എണ്ണം.
2011 മുതല്‍ തുടര്‍ച്ചയായ വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദില്ലിയില്‍ ഈ വര്‍ഷം ഇതേവരെ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തിലും കലാപങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2014 മെയ് 26 നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റത്.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി












Click it and Unblock the Notifications