കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മാറ്റത്തിന് കോണ്‍ഗ്രസ്, തെറിക്കുന്നത് രാഹുലിന്റെ ടീം, സീനിയേഴസിന് അവസരം ഒരുങ്ങുന്നു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ബീഹാറിലെ തോല്‍വിക്ക് പിന്നാലെ അടിമുടി മാറുന്നു. ബീഹാര്‍ ഘടകത്തിലെ പലരും തെറിക്കുമെന്നാണ് സൂചന. സംസ്ഥാന സമിതികളില്‍ രാഹുലിനുള്ള ആധിപത്യം മാറുമെന്നാണ് സൂചന. നേരത്തെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അടക്കം രാഹുല്‍ സംസ്ഥാന സമിതികളില്‍ നിന്ന് നേതാക്കളെ കൊണ്ടുവന്ന് സീനിയേഴ്‌സിനെ ഒറ്റപ്പെടുത്തുന്നതായിരുന്നു സ്ഥിരം കാണുന്ന കാഴ്ച്ച. ഇതിന് മാറ്റം വരുന്നുവെന്നാണ് വ്യക്തമാകുന്നത്. രാഹുല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്. ബീഹാറിലെ മാറ്റത്തോടെ പുതിയ കോണ്‍ഗ്രസ് വരുമെന്ന പ്രതീക്ഷ.

ബീഹാറില്‍ രാജി ഒരുങ്ങുന്നു

ബീഹാറില്‍ രാജി ഒരുങ്ങുന്നു

ഹൈക്കമാന്‍ഡില്‍ നിന്ന് കൃത്യമായ നിര്‍ദേശം വന്നതോടെ ബീഹാറിലെ പല നേതാക്കളും രാജിവെക്കാനാണ് ഒരുങ്ങുന്നത്. ബീഹാറിലെ തോല്‍വിക്ക് യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് ഹൈക്കമാന്‍ഡിനോട് ഇവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഒപ്പം നേതൃത്വത്തിന് രാജിക്കത്തും നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ അടക്കം രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യം പരസ്യമായിട്ടില്ല. നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് തന്നെയാണ് ബീഹാര്‍ ഘടകത്തിന്റെ വിലയിരുത്തല്‍.

സീറ്റ് ആര്‍ക്ക് വേണമെങ്കിലും

സീറ്റ് ആര്‍ക്ക് വേണമെങ്കിലും

സീറ്റ് വിഭജനത്തില്‍ വന്‍ പിഴവാണ് ബീഹാറിലെ കമ്മിറ്റിക്ക് സംഭവിച്ചത്. യാതൊരു ജനപ്രീതിയും ഇല്ലാത്ത നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. ബീഹാറിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശക്തി സിംഗ് ഗോഹില്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ക്കും രാഹുലിന്റെ ടീമിലുള്ളവര്‍ക്കുമായി സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്നാണ് പരാതി. ഏതൊക്കെ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാന കക്ഷിയായ ആര്‍ജെഡിയോട് വരെ കോണ്‍ഗ്രസ് അന്വേഷിച്ചിരുന്നില്ല. ആകെ സീറ്റ് നേടുന്നതില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ നോട്ടം.

രാഹുലിന്റെ പ്രഖ്യാപനം

രാഹുലിന്റെ പ്രഖ്യാപനം

തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം ബാക്കി നില്‍ക്കെയാണ് നേതൃത്വത്തോട് ഒരുങ്ങാനായി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ഇത് ശരിക്കും ബീഹാര്‍ നേതൃത്വത്തില്‍ ആവേശം ഇല്ലാതാക്കുന്നതായിരുന്നു. കോണ്‍ഗ്രസിന് സഖ്യത്തില്‍ ബഹുമാനം കിട്ടിയില്ലെങ്കിലോ, വേണ്ടത്ര സീറ്റ് കിട്ടിയില്ലെങ്കിലോ സഖ്യം വിടാനായിരുന്നു രാഹുലിന്റെ നിര്‍ദേശം. ഇത് തേജസ്വി യാദവിനെ ബ്ലാക് മെയില്‍ ചെയ്യുന്നത് പോലെയായിരുന്നു. ലാലു പ്രസാദ് യാദവില്ലാത്ത സാഹചര്യത്തില്‍ തേജസ്വി പതറുമെന്ന് രാഹുലിന് ഉറപ്പായിരുന്നു. ലാലു ഉണ്ടെങ്കില്‍ 70 സീറ്റ് പോയിട്ട് 30 സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കില്ലായിരുന്നു.

മുസ്ലീങ്ങളുടെ പിന്തുണയില്ല

മുസ്ലീങ്ങളുടെ പിന്തുണയില്ല

കോണ്‍ഗ്രസിന് ഏറ്റവും വലിയ പിഴവുണ്ടായത് മുസ്ലീം വോട്ടിലാണ്. സീമാഞ്ചല്‍ മേഖലയില്‍ കാലങ്ങളായി കോണ്‍ഗ്രസ് കോട്ടയാണ്. ഇത്തവണ അതില്‍ വിള്ളല്‍ വീണു. ഇവിടെ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രക്ഷോഭം നടന്ന സ്ഥലമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരൊന്നും ഇതില്‍ പങ്കെടുത്തില്ല. ആര്‍ജെഡിയും വിട്ടുനിന്നു. അത് മുതലെടുത്ത് അസാദുദ്ദീന്‍ ഒവൈസിയാണ്. മുസ്ലീം വോട്ടുകള്‍ തങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്ന് കരുതിയ കോണ്‍ഗ്രസിന്റെ വീഴ്ച്ച ഇവിടെ നിന്നായിരുന്നു. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനയുണ്ടായിരുന്നു. കിഷന്‍ഗഞ്ച് മജ്‌ലിസ് പാര്‍ട്ടിയാണ് നേടിയത്. ഹിന്ദു വോട്ടുകള്‍ നഷ്ടമാവുമെന്ന് കരുതി കോണ്‍ഗ്രസ് കളിച്ച രാഷ്ട്രീയ കളി അവരുടെ തന്നെ വീഴ്ച്ചയ്ക്ക് കാരണമാവുകയായിരുന്നു.

നോട്ടപ്പുള്ളികള്‍ ഇവര്‍

നോട്ടപ്പുള്ളികള്‍ ഇവര്‍

കോണ്‍ഗ്രസില്‍ ബീഹാറിലെ തോല്‍വിയെ തുടര്‍ന്ന് നോട്ടപ്പുള്ളികളായത് ശക്തി സിംഗ് ഗോഹിലാണ്. അദ്ദേഹം രാജിക്കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ജായും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇത് പരസ്യമാക്കിയിട്ടില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് മദന്‍ മോഹനോട് തുടരാനാണ് ആവശ്യപ്പെടുന്നത്. താരിഖ് അന്‍വര്‍ അടക്കമുള്ളവര്‍ തോല്‍വിയെ കുറിച്ച് സമഗ്രമായി പഠിച്ച് വിലയിരുത്തല്‍ നടത്തി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യത്തിലാണ്. ഇപ്പോഴുള്ള നേതൃത്വത്തിനെതിരെ ചാന്ദ്‌ന ബഗ്ച്ചി, അനില്‍ ശര്‍മ എന്നിവര്‍ നേരത്തെ രംഗത്ത് വന്നതാണ്. അഖിലേഷ് പ്രസാദ് സിംഗ് അടക്കമുള്ളവര്‍ അഴിമതിക്കാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ മത്സരിക്കുകയാണെന്ന് പരാതിയുണ്ട്. ഇവര്‍ പുറത്തുപോകുമെന്ന് ഉറപ്പാണ്.

രാഹുലിന് താല്‍പര്യം മറ്റൊന്ന്

രാഹുലിന് താല്‍പര്യം മറ്റൊന്ന്

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ അത്ര താല്‍പര്യത്തിലായിരുന്നു പ്രചാരണത്തിനെത്തിയത്. രാഹുലിന്റെ താല്‍പര്യം കേരളം പിടിക്കുകയാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. കാരണം രാഹുല്‍ മത്സരിച്ച് ജയിച്ച സംസ്ഥാനമാണിത്. അവിടെ ജയിക്കുന്നത് അഭിമാന പ്രശ്‌നമായിട്ടാണ് രാഹുല്‍ കാണുന്നത്. അതേസമയം കേരളത്തിലെ നേതാക്കള്‍ക്ക് രാഹുലിനെ കാണാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. ഇടയ്ക്ക് ജനങ്ങളുടെ മൂഡ് മനസ്സിലാക്കി ഇടതുസര്‍ക്കാരിന് പിന്തുണ നല്‍കിയതൊക്കെ കേരളത്തില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരേണ്ട എന്നാണ്. കോണ്‍ഗ്രസ് കൂടുതല്‍ റാലികള്‍ അസമില്‍ അടക്കം ആവശ്യപ്പെട്ടേക്കില്ല.

Recommended Video

cmsvideo
Barack obama criticize rahul gandhi in his book a promised land

English summary
bihar congress leaders may quit after election debacle, question on team rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X