ലൗഡ് സ്പീക്കറിലെ ബാങ്ക് വിളി രാജ്യത്ത് നിരോധിക്കണമെന്ന് മന്ത്രി
പട്‌ന: രാജ്യത്ത് മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ബിഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ ജനക് റാം. ഹോളി, ദിപാവലി തുടങ്ങി ഹിന്ദു ആഘോഷങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനും വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതിനം നിയന്ത്രണമുണ്ട്. എന്നാല്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളിക്ക് നിരോധനമില്ല. ഇത് അംഗീകരിക്കാനാകില്ല. പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥയുണ്ടാക്കുന്നു. ഭരണഘടന പ്രകാരം ഒരു വിഭാഗത്തിന് മാത്രം നിരോധനം പാടില്ല.
ഉച്ചത്തില്‍ പാട്ടു പാടുന്നതിനും മറ്റും ഏതെങ്കിലും ഒരു സമൂഹത്തിന് നിരോധനം ഉണ്ടെങ്കില്‍ പള്ളികളിലെ ബാങ്ക് വിളിയും നിരോധിക്കണം. പള്ളികളില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിക്കുന്നത്. ജനപ്രതിനിധി എന്നുള്ള നിലയില്‍ ഇത്തരം പരാതികള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഹിന്ദുക്കള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടെങ്കില്‍ മുസ്ലിങ്ങള്‍ക്കും നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നാല്‍ സര്‍ക്കാരിന് വേണ്ടി ഞാന്‍ മറുപടി പറയുമെന്നും മന്ത്രി ജനക് റാം പറഞ്ഞു.

ഉച്ചഭാഷണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് പ്രശസ്ത ഗായിക അനുരാധ പൗദ്വാള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിഹാര്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്ന് അനുരാധ പൗദ്വാള്‍ പറഞ്ഞു. ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എവിടെയും ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നത് കേട്ടിട്ടില്ല. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കുമ്പോള്‍, മറ്റു മതസ്ഥര്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചോദിക്കുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ലൗഡ്‌സ്പീക്കറിന് നിരോധനമാണ് അവിടെ. മുസ്ലിം രാജ്യങ്ങള്‍ പോലും ഇത് പ്രോല്‍സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യയില്‍ എന്നും അനുരാധ പൗദ്വാള്‍ ചോദിക്കുന്നു. സീ ന്യൂസുമായി സംസിക്കുകായിരുന്നു അവര്‍.
ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ നേരത്തെയും ചിലര്‍ രംഗത്തുവന്നിരുന്നു. ഗായകന്‍ സോനു നിഗം 2017ലാണ് ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നത്. വലിയ വിമര്‍ശനം അദ്ദേഹം നേരിട്ടിരുന്നു. മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയും കര്‍ണാടകയിലെ ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പയും അടുത്തിടെ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ഉച്ചഭാഷിണി നിരോധിക്കണം. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമുണ്ടെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു.












Click it and Unblock the Notifications