മായാവതിയും ചൗധരിയും പ്രതിപക്ഷ യോഗത്തിനില്ല; വിമര്‍ശിച്ച് ട്വീറ്റ്... വിളിച്ചില്ലെന്ന് ജെഡിയു
ന്യൂഡല്‍ഹി: ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ മായാവതി പങ്കെടുക്കില്ല. രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരിയുമെത്തില്ല. പ്രതിപക്ഷ യോഗത്തെ വിമര്‍ശിച്ച് മായാവതി ട്വീറ്റ് ചെയ്തു. കുടുംബപരമായ കാര്യങ്ങളുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് ചൗധരി പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.
ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മുന്‍കൈയ്യെടുത്ത് വിളിച്ച യോഗത്തില്‍ മനസുകള്‍ ചേരില്ലെന്നും കൈകള്‍ കോര്‍ക്കുക മാത്രമാണ് നടക്കുകയെന്നും മായാവതി വിമര്‍ശിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കം ഒട്ടേറെ പ്രശ്നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്. കോണ്‍ഗ്രസിനോ ബിജെപിക്കോ ഇതില്‍ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് വ്യക്തമാണെന്നും മായാവതി പ്രതികരിച്ചു.

ഇത്തരം യോഗങ്ങള്‍ക്ക് മുമ്പ് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിച്ചാല്‍ നന്നാകുമായിരുന്നു. വ്യാജമായ പുകഴ്ത്തലുകളും ഒളിയജണ്ടകളുമാണ് ഇവര്‍ക്കുള്ളതെന്നും മായാവതി കുറ്റപ്പെടുത്തി. അതേസമയം, ബിഹാറിലെ യോഗത്തില്‍ ജയന്ത് ചൗധരി പങ്കെടുക്കില്ലെങ്കിലും നിതീഷ് കുമാറിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.
കുടുംബത്തില്‍ ഒരു പരിപാടിയുള്ളതിനാലാണ് ബിഹാറിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് എന്ന് ജയന്ത് ചൗധരി അറിയിച്ചു. നിതീഷ് കുമാറിന് തന്റെ അസൗകര്യം അറിയിച്ച് ജയന്ത് ചൗധരി കത്തയച്ചു. കുടുംബത്തിലെ പരിപാടി നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു. അതേസമയം, മായാവതിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ജെഡിയു നേതാക്കല്‍ പറഞ്ഞു.
നവീന്‍ പട്നായികിന്റെ ബിജെഡി, മായാവതിയുടെ ബിഎസ്പി, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് എന്നീ മൂന്ന് പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന പാര്‍ട്ടികളാണ് മൂന്നും. പലപ്പോഴും ബിജെപിയെ പിന്തുണച്ചവരുമാണ്. നിരവധി നേതാക്കളെ നിതീഷ് കുമാര്‍ ക്ഷണിച്ചുവെങ്കിലും അക്കൂട്ടത്തില്‍ മായാവതിയില്ലെന്ന് ജെഡിയു വൃത്തങ്ങള്‍ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സംഘടിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, എസ്പി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തിന് എത്തുമെന്നാണ് കരുതുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 545ല്‍ 303 സീറ്റ് നേടിയാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. ഇനിയും ബിജെപി അധികാരത്തിലെത്തിയാല്‍ ജനാധിപത്യം പൂര്‍ണമായി ഇല്ലാതാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 400ലധികം സീറ്റുകളില്‍ പ്രതിപക്ഷ സഖ്യത്തിന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. യോഗത്തിന്റെ തീരുമാനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications