കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടനം തീരെ പോര; അഞ്ച് കീഴുദ്യോഗസ്ഥരെ ജയിലിലിട്ട് എസ്പി, സംഭവം വൈറല്‍

Google Oneindia Malayalam News

ദില്ലി: കീഴുദ്യോഗസ്ഥരുടെ പ്രകടനം പോരാത്തതിനെ തുടര്‍ന്ന് വിചിത്ര നടപടിയുമായി ഉന്നത ഉദ്യോഗസ്ഥര്‍. ബീഹാറിലെ പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നവാഡ ജില്ലയിലെ എസ്പിയാണ് കീഴുദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കിയത്. അഞ്ച് കീഴുദ്യോഗസ്ഥരെ ഇയാള്‍ ജയിലില്‍ അടച്ചു.

രണ്ട് മണിക്കൂറോളമാണ് ഈ ശിക്ഷ ഉദ്യോഗസ്ഥര്‍ നേരിട്ടത്. ഇവരുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തരല്ലെന്ന കാരണം പറഞ്ഞായിരുന്നു എസ്പി ജയിലില്‍ അടച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

1

IMAGE CREDIT: UnSeen India TWITTER

ബീഹാര്‍ പോലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ലോക്കപ്പില്‍ ഇരുന്ന് പരസ്പരം സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നവാഡയിലെ എസ്പി ഗൗരവ് മംഗളയാണ് വിവാദത്തിലായിരിക്കുന്നത്. ഇയാളുടെ കീഴിലുള്ള മൂന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും രണ്ട് എസ്‌ഐമാരുടെയും പെര്‍ഫോമന്‍സില്‍ ഇയാള്‍ കടുത്ത നിരാശനായിരുന്നു.

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്

ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ എസ്പി തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി ഇവരെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു ഗൗരവ്. രണ്ട് മണിക്കൂറോളം ഇവര്‍ ജയിലിലായിരുന്നു.

ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍

അതേസമയം ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് എസ്പി മറുപടി നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്തയാണിതെന്നും ഗൗരവ് മംഗള വ്യക്തമാക്കി. സീനിയര്‍ ഉദ്യോഗസ്ഥരൊന്നും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബീഹാര്‍ പോലീസ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍

അസോസിയേഷന്‍ പ്രസിഡന്റ് മൃതുഞ്ജയ് കുമാര്‍ എസ്പിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, ഇതുവരെ ഫോണ്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അസോസിയേഷന്‍ ഇടപെട്ടതോടെ ഈ നടപടി സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. എസ്പിക്കെതിരെ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.

ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?

നവാഡ പോലീസ് സ്‌റ്റേഷനില്‍ ഈ സംഭവം നടന്നതിന് പിന്നാലെ തന്നെ ഇക്കാര്യം അറിഞ്ഞിരുന്നു പോലീസ് അസോസിയേഷന്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയും ചെയ്തിരുന്നു. വളരെ മോശമായിട്ടായിരുന്നു എല്ലാവരും പ്രതികരിച്ചത്.

ഇത്തരം സംഭവങ്ങള്‍ കോളനി ഭരണ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഇത്തരമൊരു സംഭവം ആദ്യത്തേതാണ്. അതുകൊണ്ട് തന്നെ ബീഹാര്‍ പോലീസിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതായി. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സിസിടി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും മൃതുഞ്ജയ് കുമാര്‍ സിംഗ് ആവശ്യപ്പെട്ടു.

അതേസമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ എസ്പി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും, ബാധിക്കപ്പെട്ടവരെയാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്നും പോലീസ് അസോസിയേഷന്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനും ശ്രമം നടക്കുന്നുണ്ട്. എത്രയും വേഗത്തില്‍ അന്വേഷണം നടത്തണം. ഇയാള്‍ക്കെതിരെ നടപടി വേണമെന്നും പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

English summary
bihar's nawada sp put subordinates in jail, incident goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X