നക്‌സലുകളുമായി പോയ വാഹനം അപകടത്തില്‍; മരിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ പിന്നില്‍ അട്ടിമറി!!

  • Written By:
Subscribe to Oneindia Malayalam

മുസാഫര്‍പൂര്‍: ബീഹാറില്‍ നക്‌സലൈറ്റുകളുമായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് എട്ട് മരണം. വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു നക്‌സലൈറ്റുമാണ് വാഹനം കൂട്ടിയിടിച്ച് മരിച്ചത്. സിതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മാവോയിസ്റ്റുകളെ ഭഗല്‍പുരിയില്‍ നിന്ന് സിതാമര്‍ഹിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പാഴായിരുന്നു സംഭവം. വാന്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. പോലീസ് വാനും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു.

വാനില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് പേരില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോസ്ഥരെയും കുറ്റവാളികളില്‍ ഒരാളെയും ശ്രീകൃഷ്ണ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാല് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിയ്ക്കുകയായിരുന്നുവെന്നും ഒരു നക്‌സലും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേയും മരണമടയുകയായിരുന്നുവെന്ന് ഡിഎസ്പി പറഞ്ഞു.

biharmap

ഗുരുതരമായി പരിക്കേറ്റ നക്‌സലൈറ്റിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജയിലിലെ വാന്‍ ഡ്രൈവര്‍ മുന്നാ സിംഗാണ് മരിച്ചവരില്‍ ഒരാള്‍.

English summary
Seven policemen and a hardcore Naxal were killed when a prison van dashed into a truck in Bihar’s Sitamarhi district today. Deputy Superintendent of Police (Town), Ashish Anand told PTI the accident happened near Gaighat village under the jurisdiction of Runnisaidpur police station around 5 AM.
Please Wait while comments are loading...